Follow the News Bengaluru channel on WhatsApp

കർണാടക തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒവൈസിയുടെ പാർട്ടിയും

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാൻ അസദുദ്ദീന്‍ ഉവൈസിയുടെ പാർട്ടിയും.

തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

മജ്‌ലിസ് പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്ന മൂന്ന് പേരുടെ പട്ടികയാണ് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. ബെളഗാവി നോര്‍ത്ത്, ഹുബ്ബള്ളി – ധാർവാഡ് ഈസ്റ്റ്, ബസവന ഭാഗെവാടി തുടങ്ങി മൂന്ന് മണ്ഡലങ്ങളിലാണ് മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കുക.

അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റുകളില്‍ മല്‍സരിക്കുമെന്ന് എസ്ഡിപിഐ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.

എസ്ഡിപിഐയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ എട്ട് വീതം സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുകയെന്ന് സംസ്ഥാന സെക്രട്ടറി അഫ്‌സര്‍ കോഡ്‌ലിപേട്ട് പറഞ്ഞു. ഷാഫി ബെള്ളാരി ഉള്‍പ്പെടെയുള്ളവരാണ് രണ്ടാം ഘട്ട പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷാഫി. പുത്തൂര്‍ മണ്ഡലത്തിലാണ് ഷാഫി മല്‍സരിക്കുക. എന്നാൽ ഷാഫിയെ മത്സരിപ്പിക്കുന്നതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. അതേസമയം, മജ്‌ലിസ് പാര്‍ട്ടിയുടെയും എസ്ഡിപിഐയുടെയും തിരഞ്ഞെടുപ്പിലെ സാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.