Follow the News Bengaluru channel on WhatsApp

നിയസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്ത്‌ മോഡൽ സ്ഥാനാർഥി നിർണയം നടപ്പാക്കില്ലെന്ന് ബിജെപി

ബെംഗളൂരു: ഈ വർഷം വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് മോഡൽ സ്ഥാനാർഥി നിർണയം പരീക്ഷിക്കേണ്ടതില്ലെന്ന് ബിജെപി നേതൃത്വം. കർണാടകയിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് നിലവിലെ ഫോർമുല തന്നെ പിന്തുടരുമെന്ന് മുൻ മുഖ്യമന്ത്രിയും വരുന്ന തിരഞ്ഞെടുപ്പിനായുള്ള പ്രചരണങ്ങളുടെ മുഖ്യ ആസൂത്രകനുമായി യെദിയൂരപ്പ അറിയിച്ചു.

കഴിഞ്ഞ ഗുജറാത്ത്-ഹിമാചൽ തിരഞ്ഞെടുപ്പുകളിൽ നിലവിലെ എംഎൽഎമാരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിച്ചായിരുന്നു ബിജെപി ഭരണം നിലനിർത്തിയത്. അതേ രീതി തന്നെ മെയ് മാസത്തിൽ നടക്കാൻ പോകുന്ന കർണാടക തിരഞ്ഞെടുപ്പിലും ആവർത്തിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗുജറാത്ത് മോഡലിന് തത്ക്കാലം നോ പറഞ്ഞിരിക്കുകയാണ് പാർട്ടി നേതൃത്വം. നിലവിലെ പല എംഎൽഎമാ‌ർക്കും ഒരു പകരക്കാരനും ഇല്ലാത്ത വിധം സ്വാധീനം അവരുടെ മണ്ഡലങ്ങളിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റൊരു പരീക്ഷണത്തിന് മുതിരേണ്ട എന്ന തീരുമാനത്തിലേയ്ക്ക് സംസ്ഥാന നേതൃത്വം എത്തിച്ചേർന്നത്.

224 അംഗങ്ങളടങ്ങുന്ന സഭയിലെ നിലവിലുള്ള 120 സീറ്റിലുമുള്ള എംഎൽഎമാർക്ക് വലിയ സ്വീകാര്യതയും പല തലത്തിൽ സ്വാധീനവും ഉള്ളതായാണ് കണക്കാക്കുന്നത്. പ്രായാധിക്യം അടക്കമുള്ള കാരണങ്ങളാൽ കുറഞ്ഞത് ആറോ, ഏഴോ സീറ്റുകളിലാണ് എംഎൽഎമാരെ മാറ്റി പരീക്ഷിക്കാവുന്നതെന്ന് യെദിയൂരപ്പ പറഞ്ഞു.

കൂടാതെ ഗുജറാത്തിലും ഹിമാചലിലുമായി യഥാക്രമം 42ഉം 11ഉം സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചതിന്റെ അനന്തരഫലവും ബിജെപിയ്ക്ക് അനുഭവമായി മുന്നിലുണ്ട്. മുതിർന്ന നേതാക്കൾക്കടക്കം സീറ്റ് നിഷേധിച്ചതിന് പിന്നാലെ രണ്ട് സംസ്ഥാനങ്ങളിലും ആഭ്യന്തര തർക്കങ്ങൾ ഉടലെടുത്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.