കര്‍ണാടകയിലെ മോദിയുടെ പ്രസംഗം; കേരള സ്റ്റോറിക്ക് പിന്നിലെ സംഘപരിവാര്‍ ബന്ധമാണ് വ്യക്തമാക്കുന്നതെന്ന് രമേശ് ചെന്നിത്തല

ബെംഗളൂരു: കേരള സ്റ്റോറിക്ക് പിന്നിലെ സംഘപരിവാര്‍ ബന്ധമാണ് വ്യക്തമാക്കുന്നതാണ് കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗമെന്ന് മുന്‍ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയെപ്പോലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടി ഇത്തരത്തില്‍ പ്രചരണം നടത്തുന്നത് ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മലയാളി കോണ്‍ഗ്രസ് ടി.എസ്.എല്‍ ലെഔട്ടില്‍ സംഘടിപ്പിച്ച ബെംഗളൂരു സൗത്ത് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ രമേഷിന്റെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹുബ്ബള്ളിയില്‍ പ്രസംഗിച്ച സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി കേരള സ്റ്റോറിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു എന്ന് പറഞ്ഞ് വിമര്‍ശനം നടത്തുകയുണ്ടായി. തീര്‍ച്ചയായും കോണ്‍ഗ്രസ് കേരള സ്റ്റോറിയെ എതിര്‍ക്കുന്നുണ്ട്. കാരണം കേരളത്തെപ്പറ്റി വളരെ മോശമായ കാഴ്ചപ്പാട് രാജ്യത്തും രാജ്യത്തിനും പുറത്തും നല്‍കാനുള്ള ശ്രമമാണ് കേരള സ്റ്റോറിയിലൂടെ നടത്തുന്നത്. 32,000 ഹിന്ദുക്കളായ സ്ത്രീകള്‍ മുസ്ലീങ്ങളായി മതംമാറുന്നു എന്ന പ്രചരണം ചിത്രത്തില്‍ ഉണ്ടെന്നാണ് പ്രൊമോ കണ്ടപ്പോള്‍ മനസിലായത്. അത് ഒരിക്കലും ശരിയായ നടപടിയല്ല.സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാന്‍. ഇന്റലിജന്‍സിലൂടെ എല്ലാ വിവരങ്ങളും ലഭ്യമാണ്. ഇത്തരത്തില്‍ കേരളത്തില്‍ നടക്കാത്ത ഒരു കാര്യം നടന്നു എന്ന് പ്രചരിപ്പിച്ച് കേരളത്തിന്റെ യശസിനെയും മഹത്തായ മതേതര പാരമ്പര്യങ്ങളെയും തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഇതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.പ്രധാനമന്ത്രി തന്നെ ഇത്തരം പ്രചരണം നടത്തുന്നത് ഒട്ടും ശരിയല്ല. തീവ്രവാദത്തിനെതിരെ ഏറ്റവും വലിയ പോരാട്ടം നടത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആ തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയുമാണ്. അങ്ങനെയുള്ള കോണ്‍ഗ്രസിനെ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം പഠിപ്പിക്കേണ്ടതില്ല എന്നാണ് മോദിയോട് എനിക്ക് പറയാനുള്ളത്. കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും ഐക്യവും തകര്‍ക്കാനും ബിജെപിക്ക് കാലുറപ്പിക്കാനുംനടത്തുന്ന ഗൂഢ ശ്രമങ്ങളില്‍ ഒന്ന് മാത്രമായെ കേരള സ്റ്റോറിയെ കാണുന്നുള്ളൂ.

ഇത് പോലെ തന്നെയാണ് കക്കുകളി നാടകം. ഇത് ക്രൈസ്തവരെ അപമാനിക്കാള്ള നീക്കമാണ്. ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കുന്നില്ല. ഈ നീക്കങ്ങളൊക്കെ സമൂഹത്തില്‍ തമ്മിലടിക്കാനും മതങ്ങളെ ഇകഴ്ത്തിക്കാണിക്കാനുമുള്ള നീക്കമാണ്. കക്കു കളി എന്ന നാടകം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. നല്ല പ്രവര്‍ത്തികള്‍ നടത്തി വരുന്ന പതിനായിരക്കണക്കിന് ആളുകളെ അപമാനിക്കാനുള്ള നീക്കമാണ്. ഇതെല്ലാം സമൂഹത്തില്‍ തിന്മയാണ് വരുത്തുന്നത്. അതു കൊണ്ട് ഇത്തരം നാടകങ്ങളും, സിനിമകളും അവതരിപ്പിക്കുന്നവര്‍ സ്വയം പുറകോട്ട് പോകണം. ഇതിനെയെല്ലാം ഉപയോഗിച്ച് പ്രധാനമന്ത്രി സ്ഥാനം പോലും വിസ്മരിച്ചു കൊണ്ട് നരേന്ദ്ര മോദി വിഭജനത്തിന്റെയും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നത് അപലപനീയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി കോര്‍ഡിനേറ്റര്‍ ഡി.കെ ബ്രിജേഷ്, ബി.എസ്. ഷിജു, ബെന്നി ഡേവിഡ്, മോണ്ടി മാത്യു, നന്ദകുമാര്‍ കൂടത്തില്‍, രാജീവന്‍ കളരിക്കല്‍, യദു കളവംപാറ, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഷാജു, ആസിഫ് സുബിന്‍, ജോസഫ്, റോയി എന്നിവരും യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.