മോദി പ്രഭാവം ഏറ്റില്ല, ഡികെ മാജിക്കില്‍ തിളങ്ങി കോൺഗ്രസ്

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോൺഗ്രസ് 130 ലും ബി.ജെ.പി 66 ലും ജെ.ഡി.എസ് 22 ലും മറ്റുള്ള സ്ഥാനാർഥികൾ 6 എണ്ണത്തിലുമാണ് ലീഡ് ചെയ്യുന്നത്. ബെംഗളൂരു നഗരമേഖലയിലും തീരദേശ കർണാടകയിലുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. ബിജെപി മന്ത്രിമാരിൽ പലരും പിന്നിലാണ്. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ തന്നെ കോൺഗ്രസ് ആധിപത്യം പ്രകടമായിരുന്നു. ഇടയ്ക്ക് കേവല ഭൂരിപക്ഷമായ 113 ന് താഴെ എത്തിയിരുന്നുവെങ്കിലും പെട്ടെന്ന് തന്നെ 120 ന് മുകളിലേക്ക് കുതിക്കാനായി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ൽ പരം വോട്ടിനു മുന്നിട്ടു നിൽക്കുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളി–ധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഒരുവേളയിൽ പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളിയിൽ കോൺഗ്രസിനു പിന്നിൽ മൂന്നാം സ്ഥാനത്താണ്.
45 ശതമാനം വോട്ടുകൾ കോൺഗ്രസ് ഇതിനോടകം നേടിക്കഴിഞ്ഞു. കോൺഗ്രസ് പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ ആഘോഷം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബിജെപി കേന്ദ്രങ്ങൾ നിരാശയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിലോമീറ്ററുകൾ നീണ്ട റോഡ് ഷോയും അമിത് ഷായുടെ ക്യാമ്പ് ചെയ്തുള്ള പ്രചാരണവുമൊക്കെ ഏശാതെ വന്നതോടെ നിശബ്ദരാണ് ബിജെപി അണികൾ.
കർണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഉച്ചകഴിയുന്നതോടെ പൂർണചിത്രമറിയാം.
DK Shivakumar thanking people of Karnataka & Congress workers for the win. pic.twitter.com/jC51Ozzv0C
— Aaron Mathew (@AaronMathewINC) May 13, 2023
Mood at Congress' Office pic.twitter.com/x7DIfGnbYl
— Bhavika Kapoor ✋ (@BhavikaKapoor5) May 13, 2023
Celebration in full swing at #Congress HQ in Delhi.#KarnatakaElectionResults pic.twitter.com/l863Ah4r62
— JyotirmoyK (@JyotirmoyKarmok) May 13, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.