Follow the News Bengaluru channel on WhatsApp

ഇന്ത്യ ഒരു റെഡിമേയ്ഡ് രാജ്യമല്ല, കീറിപറിഞ്ഞ ദേശങ്ങള്‍ സ്വാതന്ത്ര്യബോധ്യത്താൽ തുന്നിച്ചേർക്കപ്പെട്ടതാണ്: പി. എൻ. ഗോപീകൃഷ്ണൻ

ബെംഗളൂരു: ഇന്ത്യ ഒരു റെഡിമേയ്ഡ് രാജ്യമല്ലെന്നും കീറിപറിഞ്ഞ ദേശങ്ങള്‍ സ്വാതന്ത്ര്യമെന്ന ബോധ്യത്താൽ തുന്നിച്ചേർക്കപ്പെട്ട ഒന്നാണെന്നും എഴുത്തുകാരനും ഓടക്കുഴൽ അവാർഡ് ജേതാവുമായ പി.എൻ. ഗോപീകൃഷ്ണൻ. ബെംഗളൂരു സെക്കുലർ ഫോറം പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഹിന്ദുത്വ രാഷ്ട്രീയവും സാംസ്കാരിക പ്രതിരോധവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലർ ജർമ്മനിയുടെ ദേശീയ പ്രതീകങ്ങളെ തകർത്ത പോലെ ഇന്ത്യൻ ബഹുസ്വരതയെ തകർക്കുകയാണ് ഹിന്ദുത്വയെന്നും അദ്ദേഹം പറഞ്ഞു.

വിഭജനത്തെ തുടർന്ന് രാജ്യം വിട്ടു പോകാതെ സ്വന്തം ജന്മരാജ്യം തങ്ങൾക്ക് മതി എന്ന് പറഞ്ഞ സന്തതിപരമ്പരകളോടാണ് രാജ്യസ്നേഹം ബോധ്യപ്പെടുത്താൻ ആവശ്യപ്പെടുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ബ്രിട്ടീഷുകാരിൽ നിന്ന് മാത്രമല്ല ഹിന്ദുത്വ ഫാസിസ്റ്റുകളിൽ നിന്നു കൂടിയാണ്. മതത്തിൻ്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻ വേർപ്പെട്ടു പോയെങ്കിലും ഇന്ത്യ മതാധിഷ്ഠിത രാജ്യമായില്ല. ഹിന്ദുത്വയെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഇന്ത്യൻ ജനത അകറ്റി നിർത്തിയത് മതരാഷ്ട്രം എന്ന സങ്കൽപ്പത്തെ തള്ളിക്കളഞ്ഞതുകൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യൻ ബഹുസ്വരത ഒരു മാതൃകയാകുന്നത്. അതിനെ ഇല്ലാതാക്കി ഹിന്ദുരാജ്യം സ്ഥാപിക്കുകയാണ് സവർക്കറൈറ്റുകളുടെ ലക്ഷ്യം. ഭൂതകാല മഹത്വങ്ങളെ വാഴ്തുക എന്നതാണ് ഫാസിസത്തിൻ്റെ ലക്ഷണം. റൈറ്റ് സഹോദരൻമാർ വിമാനം കണ്ടുപിടിച്ചതിനെ അവഗണിക്കുകയും പുഷ്പകവിമാനമെന്ന മിത്തിനെ ശാസ്ത്ര കോൺഗ്രസിൽ ആഘോഷിക്കുന്നതടക്കം ഇതിൻ്റെ ലക്ഷണങ്ങളാണ്. കള്ളത്തരങ്ങൾ കുത്തിനിറച്ച് ചരിത്രത്തെ, ദേശീയതയെ പുനർനിർമിക്കാനാണ് ഫാസിസ്റ്റുകൾ ശ്രമിക്കുന്നത്. മതപരമായി വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം സെക്കുലർ കൂടിച്ചേരലുകൾക്ക് സാഹോദര്യതെളിമ കെട്ടുപോകാതെ സൂക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വി.ബി. രാജേഷ് മാസ്റ്റർ തുടർന്ന് സംസാരിച്ചു. ദേശീയ മാനവിക സൗഹൃദ വേദി പ്രസിദ്ധീകരിച്ച മുറിവേൽക്കുന്ന രാഷ്ട്രം എന്ന പുസ്തകത്തിൻ്റെ പ്രകാശനം പി.എൻ. ഗോപീകൃഷ്ണൻ പ്രകാശ് ബാരെയ്ക്ക് നൽകി നിർവഹിച്ചു.

ഡെന്നീസ് പോൾ ആമുഖ പ്രസംഗം നടത്തി. ശംഷുദ്ധീൻ കൂടാളി സ്വാഗതം പറഞ്ഞു. പ്രകാശ് ബാരെ, ആർ.വി.ആചാരി, അബി ഫിലിപ്പ്, ഷാജു കുന്നോത്ത്, എ.പി. നാരായണൻ, രമേശൻ മാണിക്കോത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് ഇഫ്താർ സംഗമവും നടന്നു. ജെയ്സൺ ലൂക്കോസ് നന്ദി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.