Follow the News Bengaluru channel on WhatsApp

ഐപിഎൽ 2024; മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം

ഐപിഎല്ലില്‍ നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് 6 റണ്‍സ് വിജയം. സ്വന്തം തട്ടകത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഗുജറാത്ത് വിജയം നേടിയത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 162 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ചേസിംഗില്‍ മുംബൈയുടെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ഇഷാന്‍ കിഷന്‍(0) മടങ്ങി. പിന്നീട് രോഹിത് ശര്‍മ(43) നമാന്‍ ധിറും(20) ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോയത്. രണ്ടിന് മുപ്പത് റണ്‍സ് എന്ന നിലയില്‍ നിന്നാണ് രോഹിത്തും ഡിവാള്‍ഡ് ബ്രൂവിസും കൂടി ടീമിനെ മുന്നോട്ട് നയിച്ചത്.

ബ്രൂവിസ് 38 പന്തില്‍ 46 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്‌കോററായി. മൂന്ന് സിക്‌സറും രണ്ട് ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. രോഹിത് ശര്‍മ 29 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കമാണ് 43 റണ്‍സടിച്ചത്. രോഹിത് ശര്‍മ പുറത്തായതോടെയാണ് ടീമിന്റെ തകര്‍ച്ച തുടങ്ങിയത്.

തിലക് വര്‍മ(25) ടിം ഡേവിഡ്(11) ഹര്‍ദിക് പാണ്ഡ്യ(11) എന്നിവര്‍ക്ക് വലിയസ്‌കോര്‍ നേടാനായില്ല. അവസാന ഘട്ടത്തില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതും മുംബൈക്ക് തിരിച്ചടിയായി. ഗുജറാത്തിന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ്, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച ബൗളിംഗാണ് മുംബൈ ഒരു വശത്ത് കാഴ്ച്ചവെച്ചത്. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകളെടുത്തു. കോട്‌സി രണ്ടും ചൗള ഒന്നും വിക്കറ്റുമെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.