Follow the News Bengaluru channel on WhatsApp

ടൈറ്റാനിക്‌: റോസിനെ രക്ഷിച്ച തടിക്കഷണം വിറ്റുപോയത് കോടികൾക്ക്

ലോസ് ആഞ്ജലീസ്: ലോക സിനിമാ പ്രേക്ഷകരെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ അനശ്വര പ്രണയകഥ പറഞ്ഞ ടൈറ്റാനിക്കില്‍ ഉപയോഗിച്ച തടിക്കഷണം 5.99 കോടിയ്ക്ക് ലേലത്തിൽ വിറ്റുപോയി. ടൈറ്റാനിക്കി’ന്റെ അന്ത്യരംഗങ്ങളിൽ നായിക റോസ് (കെയ്റ്റ് വിൻസ്‌ലെറ്റ്) രക്ഷപെടാൻ കാരണമായ വാതിൽപ്പലകയാണ് വിറ്റുപോയത്.

ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ റോസിന്റെ പങ്കാളി ജാക്ക് (ലിയൊനാർഡോ ഡി കാപ്രിയോ) വെള്ളത്തിൽ തണുത്തുറഞ്ഞ്‌ മരിക്കുകയായിരുന്നു.

യു.എസ്. ലേലകമ്പനിയായ ഹെറിറ്റേജ് ഓക്‌ഷൻസ് ആണ് ഇതുൾപ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങൾ ലേലത്തിനെത്തിച്ചത്. 1997- ഡിസംബർ 19-ന് ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. ഇന്നും സിനിമാ ആസ്വാദകരുടെ മനസിലെ മനോഹര പ്രണയകാവ്യമാണ് ടൈറ്റാനിക്.

ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ചത്‌ ജെയിംസ് കാമറൂൺ ആയിരുന്നു. ഏറ്റവുമധികം ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ ചിത്രത്തിന്റെ 3ഡി പതിപ്പ് ടൈറ്റാനിക് ദുരന്തത്തിന്റെ  നൂറാം വാർഷിക സമയത്ത് 2012 ഏപ്രിലിൽ പ്രദർശനത്തിനെത്തിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.