Follow the News Bengaluru channel on WhatsApp

കേരളത്തിൽനിന്ന് ഗൾഫിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ കപ്പൽ ഉടൻ യാഥാർഥ്യമാകും; താൽപ്പര്യം അറിയിച്ച്‌ 3 കമ്പനികള്‍

കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരള–-​ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ച ആശാവഹം. യാത്രാക്കപ്പൽ സർവീസിന് സിംഗപ്പൂർ, ​ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് കപ്പൽ കമ്പനികൾ അതീവ താൽപ്പര്യം പ്രകടിപ്പിച്ചെന്ന് കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻഎസ്‌ പിള്ള പറഞ്ഞു. ഇരുപതോളം കമ്പനികളുടെ പ്രതിനിധികളാണ് ഇന്നലെ കൊച്ചിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്.

കപ്പൽ സർവീസ്, വിനോദസഞ്ചാരം, ചരക്കു​ഗതാ​ഗതം തുടങ്ങിയ മേഖലകളിൽനിന്നുള്ള ഇരുപതോളം കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സാധാരണക്കാരായ പ്രവാസികൾക്ക് വിമാനയാത്രാക്കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌എൻ എസ്‌ പിള്ള ചർച്ചയിൽ പറഞ്ഞു.

​ഗൾഫിൽനിന്ന് മൂന്നോ നാലോദിവസംകൊണ്ട് വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ എത്താവുന്നവിധം സർവീസ്‌ ക്രമീകരിക്കാനാണ്‌ ബോർഡ് ലക്ഷ്യമിടുന്നത്. സർക്കാരിൽനിന്നും മാരിടൈം ബോർഡിൽനിന്നും ലഭ്യമാക്കുന്ന സഹായങ്ങൾ കമ്പനികളെ അറിയിച്ചു. ഏപ്രിൽ 22 വരെ താൽപ്പര്യപത്രം സമർപ്പിക്കാം.

10,000 രൂപയിൽ താഴെ ടിക്കറ്റ് നിരക്കിൽ കേരള – ഗൾഫ് യാത്ര സാധ്യമാകുമെന്നാണ് യോഗത്തിൽ പങ്കെടുത്ത മലബാർ ഡെവലപ്മെന്‍റ് കൗൺസിൽ ചെയർമാന്‍ സിഇ ചാക്കുണ്ണി പറഞ്ഞത്. ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സർവേയിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഈ നിരക്കിൽ യാത്ര സാധ്യമായാൽ കപ്പൽ സർവീസ് വലിയ വിജയമാകുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ 20,000 രൂപവരെയെങ്കിലും ടിക്കറ്റ് നിരക്ക് വേണ്ടിവന്നേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ ആർ ​ഗിരിജ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ എംഡി ഡോ. കെ മനോജ് കുമാർ, ഉത്തരവാദിത്വ ടൂറിസം മിഷൻ കോ–-ഓർഡിനേറ്റർ കെ രൂപേഷ്-കുമാർ, കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് മാനേജർ വിപിൻ ആർ മേനോത്ത് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.