Follow the News Bengaluru channel on WhatsApp

വേനൽചൂട് കനക്കുന്നു; കർണാടകയിൽ താപനില ഇനിയും വർധിക്കുമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകയിൽ വേനൽചൂട് കനക്കുന്നു. ജലക്ഷാമത്തോടൊപ്പം താപനിലയിലെ വ്യതിയാനമാണ് ഇപ്പോൾ പുതിയ പ്രതിസന്ധി. വ്യാഴാഴ്ച സംസ്ഥാനത്തെ പല ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. കലബുർഗിയിലും ബാഗൽകോട്ടിലും യഥാക്രമം 40.6 ഡിഗ്രി സെൽഷ്യസും 40.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വർഷം പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ വേനൽക്കാലം ആരംഭിച്ചിട്ടുണ്ട്. എൽ നിനോ പ്രഭാവമാണ് വേനൽക്കാലം നേരത്തെ ആരംഭിച്ചതിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി. താപനില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ഇതാദ്യമായാണ് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുന്നതെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഐഎംഡി ഉഷ്ണ തരംഗ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

ബെംഗളൂരുവിലും പരമാവധി താപനില 2 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. വടക്കൻ കർണാടക ജില്ലകളായ കലബുർഗി, യാദ്ഗിർ, ബെള്ളാരി, റായ്ച്ചൂർ എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.