കാസറഗോഡ്: വാട്സ്ആപ്പിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കാസറഗോഡ് നെല്ലിക്കട്ട സ്വദേശിയായ ഭർത്താവ് അബ്ദുൽ റസാഖിനെതിരെയാണ് ഹോസ്ദുർഗ് കേസ് രജിസ്റ്റർ ചെയ്തത്. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിനിയായ യുവതിയാണ് ഹോസ്ദുർഗ് പോലീസിൽ പരാതി നൽകിയത്. അബ്ദുള്‍ റസാഖ് കൈക്കലാക്കിയ 20 പവന്‍ സ്വര്‍ണ്ണം തിരികെ നല്‍കണമെന്നും ജീവനാംശം നല്‍കണമെന്നുമാണ് ആവശ്യം. യുവതിയുടെ മൊഴി പോലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും.
യുവതിയുടെ പിതാവിന്റെ ഫോണിലേക്കാണ് അബ്ദുൽ റസാഖ് മുത്തലാഖ് ചൊല്ലുന്ന സന്ദേശം അയച്ചതെന്നു പരാതിയിൽ പറയുന്നു. ഫെബ്രുവരി 21ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് അബ്ദുൽ റസാഖ് ഗൾഫിൽ നിന്നും വാട്സാപ്പിൽ മുത്തലാക്ക് സന്ദേശം അയച്ചത്. ഭർതൃവീട്ടിൽ കടുത്ത പീഡനം അനുഭവിച്ചുവെന്നും ഭക്ഷണം നൽകിയില്ലെന്നും അസുഖം ഉണ്ടായാൽ ആശുപത്രിയിൽ കൊണ്ടു പോകാറില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. രണ്ടര വർഷക്കാലം പീഡനം തുടർന്നുവെന്നും എല്ലാം സഹിച്ചാണ് ജീവിച്ചിരുന്നതെന്നും ഇപ്പോൾ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും യുവതി പരാതിയിൽ പറയുന്നു. 68 കാരിയായ ഭർതൃ മാതാവ് നഫീസ, 37 കാരിയായ ഭർതൃ സഹോദരി റുഖിയ , ഫൗസിയ (25) എന്നിവർ ചേർന്ന് നിരന്തരം പീഡിപ്പിച്ചതായും പരാതിയുണ്ട്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം വീട്ടുകാർ ആലോചിച്ചാണ് അബ്ദുൽ റസാഖുമായുള്ള വിവാഹം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. വിവാഹ നിശ്ചയത്തിനു കാരണവന്മാർ 50 പവൻ സ്ത്രീധനമായി ആവശ്യപ്പെട്ടെങ്കിലും 20 പവൻ മാത്രമെ നൽകാൻ സാധിച്ചുള്ളു. സ്വർണം മുഴുവനും പിന്നീട് വിറ്റതായും യുവതി പറയുന്നു.
2019ലെ മുസ്ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമം നിലവില്‍ വന്നതിനു ശേഷം ജില്ലയില്‍ ലഭിക്കുന്ന ആദ്യ പരാതിയാണിത്. മൂന്നു വർഷം തടവും പിഴയുമാണ് പാർലമെന്റ് പാസാക്കിയ നിയമഭേദഗതി പ്രകാരം മുത്തലാഖിനുള്ള ശിക്ഷ.
<br>
TAGS : TRIPLE TALAQ
SUMMARY : 21-year-old woman given triple talaq via WhatsApp; Case filed against husband
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…