മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ നിലപാട് ആവർത്തിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്തബ ഖാംനഇയിൽ നിന്നുള്ള സന്ദേശം ലഭിച്ചതായി പുടിൻ വെളിപ്പെടുത്തി. ഇറാനും മറ്റ് പ്രാദേശിക രാജ്യങ്ങൾക്കും റഷ്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ജനത നിലവിലെ പ്രയാസകരമായ സാഹചര്യത്തെ അതിജീവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.
ഇറാന് നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്ക് അരാഗ്ചി റഷ്യയോട് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രശംസിച്ച അദ്ദേഹം, ഈ ബന്ധം കൂടുതൽ ശക്തമാകുമെന്നും വ്യക്തമാക്കി. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ ഇറാൻ പോരാട്ടം തുടരുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. പാകിസ്താൻ, ഒമാൻ സന്ദർശനങ്ങൾ പൂർത്തിയാക്കിയാണ് അരാഗ്ചി റഷ്യയിലെത്തിയത്.
SUMMARY: Russia will do everything possible to help Iran; Putin promises all support
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…
ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ്…