പട്ന: ബിഹാറിൽനിന്നുള്ള ലോക്സഭാംഗം, പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജന് വീണ്ടും വധഭീഷണി. 24 മണിക്കൂറിനകം ഇല്ലാതാക്കുമെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാട്ട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയി സംഘാംഗമെന്ന് അവകാശപ്പെട്ടയാളാണ് വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശമയച്ചത്.
ഏഴു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്ഫോടന വീഡിയോ ഉള്‍പ്പെടെയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ബിഷ്ണോയി സംഘത്തില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നു നവംബര്‍ 25ന് പപ്പു യാദവിന് സുഹൃത്ത് ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍ സമ്മാനിച്ചിരുന്നു. തന്നെ ഭയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു ഭീഷണി സന്ദേശത്തോട് പപ്പു യാദവ് പ്രതികരിച്ചത്. സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി മരിക്കാന്‍ താന്‍ തയ്യാറാണ്. തനിക്കെതിരേ വരുന്ന തുടര്‍ച്ചയായ വധഭീഷണികള്‍ വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
TAGS: NATIONAL | DEATH THREAT
SUMMARY: Death threat to parliament member Pappu Yadav from Lawrence bishnoi team
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…
തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി…
പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…