LATEST NEWS

കനാലിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 4 പേരെ കാണാതായി

ബെംഗളൂരു: ശിവമൊഗ്ഗയിൽ ഒരു കുടുംബത്തിലെ 4 പേരെ കനാലിൽ ഒഴുക്കിൽപെട്ടു കാണാതായി. ഭദ്രാവതി നദിയുടെ ഭാഗമായ അരബിലച്ചെ കനാലിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിനെത്തിയ നിലാഭായ് (50), മക്കളായ രവികുമാർ (23), ശ്വേത (24), മരുകൻ പരശുറാം (28) എന്നിവരെ കാണാതായത്. വിവരമറിഞ്ഞ് ഹോളെഹൊന്നൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വസ്ത്രങ്ങൾ കഴുകാൻ കനാലിലേക്ക് പോയപ്പോഴാണ് അപകടം. ഒരാൾ അബദ്ധത്തിൽ ഒഴുക്കിൽപ്പെട്ടപ്പോള്‍  രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവർ ഒഴുക്കിൽപ്പെട്ടിരിക്കാമെന്നാണ് നിഗമനം. അഡീഷണൽ പോലീസ് സൂപ്രണ്ട് എ.ജി. കരിയപ്പ സ്ഥലം സന്ദർശിച്ചു. കാണാതായവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തിരച്ചിൽ ഇന്നും തുടരും.
SUMMARY: 4 members of a family missing after being swept away in a canal
NEWS DESK

Recent Posts

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സെന്റ്…

4 hours ago

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…

5 hours ago

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974 സെപ്റ്റംബർ 24നായിരുന്നു പിആർ…

5 hours ago

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…

5 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…

6 hours ago

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികളുടെ സാഹസിക യാത്ര, മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെം​ഗളൂരു ന​ഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…

6 hours ago