Thursday, November 13, 2025
26.5 C
Bengaluru

47 പന്തിൽ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പൻ ജയം

ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കി. സഞ്ജുവിന് മുൻപ് ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് തുടരെ രണ്ട് തവണ നൂറിൽ തൊട്ടത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും സഞ്ജു സെഞ്ചുറിയടിച്ചിരുന്നു.

സഞ്ജുവിന്‍റെ മികവിൽ ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ, ആതിഥേയർ 17.4 ഓവറിൽ 141 റൺസിന് ഓൾഔട്ടായി; ഇന്ത്യക്ക് 61 റൺസ് ജയം. ഇക്കുറി സഞ്ജു സെഞ്ച്വറി തികച്ചത് 47 പന്തിൽ. ഏഴു ഫോറും പത്ത് കൂറ്റൻ സിക്സറുകളും ഉൾപ്പെടുന്ന സൂപ്പർ ഇന്നിങ്സ്. 28 പന്തിൽ അർധ സെഞ്ചുറി തികച്ച മലയാളി താരത്തിന് അടുത്ത അമ്പത് പിന്നിടാൻ 19 പന്ത് മാത്രമാണ് വേണ്ടിവന്നത്. ആകെ 50 പന്തിൽ 107 റൺസെടുത്താണ് പുറത്തായത്.

കാണികളും കമന്‍റേറ്റർമാരും വരെ സിക്സർ എന്നുറപ്പിച്ച ഷോട്ടിൽ, ട്രിസ്റ്റൻ സ്റ്റബ്സ് എടുത്ത ഒരു അസാമാന്യ ക്യാച്ചാണ് സഞ്ജുവിന്‍റെ ഇന്നിങ്സിനു വിരാമമിട്ടത്. ഇന്ത്യയുടെ നാലാം വിക്കറ്റായി സഞ്ജു മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 175 റൺസ് എത്തിയിരുന്നു. എന്നാൽ, അതിനു ശേഷം ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് വരെയാണ് എത്താനായത്.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം സന്ദർശകരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. അഭിഷേക് യാദവിനെ (7) മൂന്നാം ഓവറിൽ നഷ്ടമായ ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ (17 പന്തിൽ 21) കൂട്ടുപിടിച്ച് ടീം സ്കോർ 90 വരെയെത്തിച്ചു സഞ്ജു. തുടർന്നെത്തിയ തിലക് വർമ തകർത്തടിച്ചെങ്കിലും 18 പന്തിൽ 33 റൺസെടുത്ത് പുറത്തായി.

സഞ്ജു മടങ്ങിയ ശേഷമെത്തിയ ഹാർദിക് പാണ്ഡ്യക്കും (2) റിങ്കു സിങ്ങിനും (11) അക്ഷർ പട്ടേലിനും (7) കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ, പ്രതീക്ഷിച്ചതിലും 20-25 റൺസ് പിന്നിൽ ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയാകുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫാസ്റ്റ് ബൗളർ ജെറാൾഡ് കോറ്റ്സി 37 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാർക്കോ യാൻസൻ, കേശവ് മഹാരാജ്, കബയോംസി പീറ്റർ, പാട്രിക് ക്രുഗർ എന്നിവർക്ക് ഓരോ വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് മുറയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ ക്യാപ്റ്റൻ മാർക്രമിന്‍റെ (8) ക്യാച്ച് സഞ്ജുവിന്‍റെ ഗ്ലൗസിൽ തന്നെയെത്തി. ഹെൻറിച്ച് ക്ലാസനും (25) ഡേവിഡ് മില്ലറും (18) പൊരുതാൻ ശ്രമിച്ചെങ്കിലും ഏറെ നീണ്ടില്ല.

ഇന്ത്യയുടെ ലെഗ് സ്പിൻ ആക്രമണത്തിനു മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. വരുൺ ചക്രവർത്തി 25 റൺസിനും രവി ബിഷ്ണോയ് 28 റൺസിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ അർഷ്ദീപ് സിങ്ങിന് ഒരു വിക്കറ്റ് കിട്ടി.
<BR>
TAGS : SANJU SAMSON | CRICKET
SUMMARY : 47-ball smashing century: Sanju with a historic achievement, India win by 61 runs against South Africa

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16...

വഴി തര്‍ക്കം; തിരുവനന്തപുരത്ത് 62കാരിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി...

കുന്നംകുളം കസ്റ്റഡി മര്‍ദ്ദന ഇര വി എസ് സുജിത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ...

ശബരിമല സ്വര്‍‌ണക്കൊള്ള; പ്രതികളുടെ റിമാൻ‌ഡ് കാലാവധി ഈമാസം 27 വരെ നീട്ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27...

സാങ്കേതിക തകരാര്‍; ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി

ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ...

Topics

കേരള ആർടിസി ബെംഗളൂരു- തിരുവനന്തപുരം മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ്...

ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.വിവിധ വിഭാഗങ്ങളിലായി ആറുപേർക്കാണ് പുരസ്കാരം ലഭിക്കുക....

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി...

കേന്ദ്ര സാഹിത്യ അക്കാദമി സെമിനാറും പുസ്‌തകമേളയും 14 മുതല്‍

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍...

ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമം; ഹൊസക്കെരെഹള്ളി  ഫ്ലൈഓവർ ഉടൻ തുറക്കും

ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ...

സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക്; ഇന്നും നാളെയും കേരള, കര്‍ണാടക ആർടിസികള്‍ സ്പെഷൽ സർവീസ് നടത്തും

ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക്...

ശബരിമല തീര്‍ത്ഥാടനം; ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് എസി വോള്‍വോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് എര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടും 

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം...

Related News

Popular Categories

You cannot copy content of this page