LATEST NEWS

ദുര്‍മന്ത്രവാദം ആരോപിച്ച് ബിഹാറിൽ ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി

പട്‌ന: ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. 5 പേരെയും കൊലപ്പെടുത്തി, മൃതദേഹം കുറ്റിക്കാട്ടിൽകൊണ്ടുപോയി കത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കുടുംബത്തിലെ പതിനാല് വയസ്സുകാരനായ ഒരുകുട്ടി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഈ കുട്ടിയാണ് വിവരം പോലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ സമീപത്തെ കുളത്തില്‍നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ 250ഓളം വരുന്ന ആള്‍ക്കൂട്ടം ബാബുലാലിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും അകത്തുണ്ടായിരുന്ന അഞ്ചുപേരെ വലിച്ചിഴച്ചു കൊണ്ടുപോയി സമീപത്തെ കുളത്തിനടുത്തുവച്ച് ക്രൂരമായി മര്‍ദിച്ച ശേഷം തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.

പ്രദേശവാസിയും പരമ്പരാഗത ചികിത്സകനുമായ രാംദേവ് ഒറോണ്‍ എന്നയാളുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് കൂട്ടക്കൊല നടന്നതെന്നാണ് പോലീസ് പറയുന്നത്. മൂന്നു ദിവസം മുമ്പായിരുന്നു രാംദേവിന്റെ മകന്റെ മരണം. ഇദ്ദേഹത്തിന്റെ മറ്റൊരു കുട്ടിയും അസുഖബാധിതനായി ചികിത്സയിലാണ്. കുട്ടികള്‍ക്ക് അസുഖം വരാന്‍ കാരണം ബാബുലോണ്‍ ഒറോണും കുടുംബവും മന്ത്രവാദം നടത്തിയതാണെന്നാണ് അക്രമികളുടെ ആരോപണം.

കൊലപാതകം നടന്ന തെത്ഗാമ ഗ്രാമം ഒരു ഗോത്ര ഗ്രാമമാണെന്നും കൊലപാതകം ജാർ-ഫൂങ്ക്‌, തന്ത്ര-മന്ത്ര തുടങ്ങിയ ആചാരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നുവെന്നും പൂർണിയ പോലീസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.
SUMMARY: 5 members of a family killed in Bihar over alleged witchcraft

NEWS DESK

Recent Posts

പുരുഷാധിപത്യത്തിന്റെ കെട്ടുപൊട്ടിക്കുന്ന ഫാത്തിമ എന്ന ഫെമിനിച്ചി

പുരുഷാധിപത്യത്തിന്റെ കെട്ട് പൊട്ടിക്കുന്ന പെണ്ണുങ്ങളെ സമൂഹം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് 'ഫെമിനിച്ചി'. ഫാനിന്റെ സ്വിച്ചിടൂ, എന്റെ ഡ്രെസ്സ് ഇസ്തിരിയിട്ട് വെക്കൂ,…

43 minutes ago

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ; വയനാട് വിഷയം ചർച്ചയിൽ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ചാണ് പിണറായി…

1 hour ago

വിജയ്‍യുടെ വീടിന് നേരെ ബോംബ് ഭീഷണി

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ വീടിനു നേരെ ബോംബ് ഭീഷണി. കരൂര്‍ അപകടം നടന്ന് ആ‍ഴ്ചകള്‍ പിന്നിടുമ്പോഴാണ് ചെന്നൈ…

2 hours ago

നിയമസഭയില്‍ ചീഫ് മാര്‍ഷലിനെ മര്‍ദിച്ച സംഭവം: മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിലെ തർക്കത്തില്‍ കടുത്ത നടപടിയുമായി സ്പീക്കർ. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെൻഡ് ചെയ്തു. അങ്കമാലി എംഎല്‍എ റോജി എം.…

3 hours ago

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതില്‍ നടപടി; അഭിഭാഷകനെ പുറത്താക്കി

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നടപടി. ബാര്‍ അസോസിയേഷനില്‍ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കി. രാകേഷ്…

4 hours ago

കണ്ണൂരില്‍ നടുറോഡില്‍ സ്‌ഫോടനം; രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു

കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനം. പാട്യം പത്തായക്കുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. വലിയ ശബ്ദത്തോടെയുള്ള…

5 hours ago