5,8,9,11 ക്ലാസ് ബോർഡ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക സ്റ്റേ

ബെംഗളൂരു: 5, 8, 9, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനം നിർത്തിവയ്ക്കാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ഫലപ്രഖ്യാപനത്തിന് സുപ്രീം കോടതി താൽക്കാലിക സ്റ്റേ നൽകി.

ബോർഡ്‌ പരീക്ഷകൾ നടത്താൻ അനുവദിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌ത സാഹചര്യത്തിലാണ് തീരുമാനം. കർണാടകയിലെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളുടെ പ്രതിനിധികളാണ് ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ്‌ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരുടേതാണ് ഉത്തരവ്.

കർണാടക ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് 5,8,9,11 ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷകൾ നടത്തിയത്.

മാർച്ച് 22ന് ജസ്റ്റിസ് കെ. സോമശേഖർ, ജസ്റ്റിസ് കെ. രാജേഷ് റായി എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് പരീക്ഷ അനുഭവിച്ചുള്ള വിധി പ്രസ്താവിച്ചത്.

എന്നാൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം 10,12 ക്ലാസുകൾക്ക് മാത്രമാണ് ബോർഡ് പരീക്ഷകൾ എന്നും മറ്റ് വിദ്യാർഥികൾക്ക് വാർഷിക പരീക്ഷകൾ മാത്രമാണ് നടത്താറുള്ളത് എന്നും സ്കൂൾ പ്രതിനിധികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. കോടതിയിൽ നിന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് സ്‌കൂളുകൾക്ക് നിർദേശമുണ്ട്.

The post 5,8,9,11 ക്ലാസ് ബോർഡ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക സ്റ്റേ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ് ആദ്യം സർവീസ് ആരംഭിച്ചേക്കും. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ…

21 minutes ago

എസ്എസ്എഫ് സൗഹൃദ പദയാത്ര സമാപനം നാളെ

ബെംഗളൂരു: മനസ്സുകളെ മനസ്സുകളുമായി ബന്ധിപ്പിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ 20 നഗരങ്ങളിൽ എസ്എസ്എഫ് കർണാടക സംസ്ഥാനകമ്മിറ്റി നടത്തുന്ന സൗഹൃദ പദയാത്രയുടെ…

29 minutes ago

വി.എസിന്റെ നിലയിൽ മാറ്റമില്ല; ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുന്നു

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പട്ടം എസ്.യു.ടിയിലെ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ശരീരം…

44 minutes ago

മഴ കനക്കുന്നു; കർണാടകയിൽ നാളെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയിൽ തീരദേശ ജില്ലകളിൽ ഉൾപ്പെടെ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ …

9 hours ago

അമ്മ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന്

കൊച്ചി: താരസംഘടനയായ അമ്മയിലെ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തു തുടരാനാകില്ലെന്നു മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് തിരഞ്ഞടുപ്പിനു…

10 hours ago

ഓൺലൈൻ വാതുവെയ്പിൽ പണം നഷ്ടമായി ; കടം വീട്ടാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നു ലാപ്ടോപ്പും ഐഫോണും മോഷ്ടിച്ച് എൻജിനീയർ

ബെംഗളൂരു: ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 56 ലാപ്ടോപ്പും 19 ഐഫോണും മോഷ്ടിച്ച എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ…

11 hours ago