Categories: KARNATAKATOP NEWS

കുമാരസ്വാമിയുടെ 60% കമ്മീഷൻ ആരോപണം: തെളിയിക്കൂ എന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കോൺഗ്രസ് സർക്കാറിനെതിരെ 60% കമ്മിഷൻ ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വെറുതെ അഴിമതി ആരോപിക്കുന്നതിന് പകരം തെളിവുകൾ കൂടി ഹാജരാക്കു എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മൈസൂരുവിൽ വെച്ചാണ് കുമാരസ്വാമി സംസ്ഥാന സർക്കാറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പൊതുമരാമത്ത്, ജലസേചന പദ്ധതികളുടെ പേരിൽ വൻ അഴിമതി നടക്കുന്നുണ്ടെന്നും ഓരോ വകുപ്പിലും അതിനായി പ്രത്യേക വിഹിതം തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു കുമാരസ്വാമി ആരോപിച്ചത്. കോൺഗ്രസ് പാർട്ടി പ്രവർത്തകർ പോലും ഇത് സമ്മതിച്ചിട്ടുണ്ട്. പാവപ്പെട്ടവർക്കുള്ള ഭവന വിതരണത്തിലും കൈക്കൂലി ഉൾപ്പെടുന്നു. നേരത്തെ പഞ്ചായത്ത് ഡെവലപ്‌മെൻ്റ് ഓഫീസർമാരായിരുന്നു കൈക്കൂലി വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ വിധാനസൗധയിൽ മന്ത്രിമാർ പരസ്യമായി കൈക്കൂലി വാങ്ങുന്നു. സംസ്ഥാനത്തെ കരാറുകാരുടെ അവസ്ഥ ദയനീയമാണ്. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന കരാറുകാർ പോലും ഇപ്പോൾ പറയുന്നത് മുൻ ബിജെപി സർക്കാരായിരുന്നു മികച്ചതെന്ന്. ഇതിന് വരും ദിവസങ്ങളിൽ സിദ്ധരാമയ്യയും കോൺഗ്രസും വലിയ വില നൽകേണ്ടിവരുമെന്നും കുമാരസ്വാമി മൈസൂരുവിൽ പറഞ്ഞു.
<BR>
TAGS : ALLEGATIONS | HD KUMARASWAMY
SUMMARY : 60% commission: Siddaramaiah asks to prove allegations

Savre Digital

Recent Posts

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല

പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്‌…

52 minutes ago

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

2 hours ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

3 hours ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

4 hours ago

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

5 hours ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

5 hours ago