മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 51 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയിലെ ഷിവേലുച്ച് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അഗ്നിപര്‍വതത്തില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്നും 8 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരെ ചാരവും ലാവയും ഒഴുകിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാംചത്ക മേഖലയിലെ തീരദേശ നഗരമായ പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയില്‍ നിന്ന് 280 മൈല്‍ അകലെയാണ് ഷിവേലുച്ച് അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 181,000 പേരാണ് പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയില്‍ അധിവസിക്കുന്നത്. ഭൂകമ്പത്തിന് പിന്നാലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
<BR>
TAGS : EARTHQUAKE | RUSSIA | TSUNAMI
SUMMARY : 7.2 magnitude earthquake hits Russia
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…