ബെംഗളൂരു: കർണാടകയിലെ തുമകുരു മാർക്കോനഹള്ളി ഡാമിൽ പിക്‌നിക്കിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കി നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്. സാസിയ, അർബിൻ എന്നിരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തബസ്സും (45), ഷബാന (44), മിഫ്ര (4), മോഹിബ് (1) എന്നിവരെയാണ് കാണാതായത്. രക്ഷാപ്രവർത്തകരും പോലീസും നടത്തിയ തെരച്ചിൽ നവാസ് എന്ന ആളെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായ എല്ലാവരും സ്ത്രീകളും പെൺകുട്ടികളുമാണ്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തുംകുരു നഗരത്തിലെ ബിജി പാളയയിൽ താമസിക്കുന്ന കുടുംബം മഗഡിപാളയയിലെ ബന്ധുക്കളെ സന്ദർശിക്കുകയും പിന്നീട് ഉച്ചഭക്ഷണത്തിന് ശേഷം ഒരു പിക്നിക്കിനായി റിസർവോയറിലേക്ക് പോകുകയുമായിരുന്നു. 15 പേരാണ് ഡാമിൽ പിക്കിനിക്കിനെത്തിയത്. അവരിൽ സ്ത്രീകളും കുട്ടികളുമടക്കം 7 പേർ വെള്ളത്തിലേക്ക് ഇറങ്ങിയ സമയത്ത് ഡാം തുറന്നതോടെ വെള്ളത്തിന്റെ ശക്തിയിൽ എല്ലാവരും ഒഴുകിപ്പോകുകയുമായിരുന്നു.
ദസറ അവധി പ്രമാണിച്ച് ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഉച്ചഭക്ഷണത്തിന് ശേഷമാണ് ഇവര്‍ ഡാം കാണാൻ പോയയത്. ആഴം കുറഞ്ഞ വെള്ളത്തിൽ കളിക്കുന്നതിനിടയിൽ, പ്രദേശത്ത് പെട്ടെന്ന് കുതിച്ചെത്തിയ വെള്ളത്തിന്റെ ശക്തിയിൽ ഡാമിന്റെ മധ്യഭാഗത്തിലേക്ക് നിമിഷങ്ങൾക്കുള്ളിൽ എത്തിപ്പെടുകയായിരുന്നു.
ദുരന്തത്തെക്കുറിച്ച് അറിഞ്ഞയുടനെ പോലീസ്, ഫയർഫോഴ്‌സ്, എമർജൻസി സർവീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹുലിയൂർദുർഗ, അമൃതുരു പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങളും തിരച്ചലിന് നേതൃത്വം നല്‍കുന്നുണ്ട്.
SUMMARY: 7 members of a family on a picnic in Tumakuru drowned, one rescued, search continues
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…