റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ്; 2,009.61 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 78 ദിവസത്തെ തൊഴില്‍ വേതനമാണ് പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ് (പിഎല്‍ബി) ആയി നല്‍കുക. ഇതിന് വേണ്ടി 2009.61 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 11.41 ലക്ഷം യോഗ്യരായ ജീവനക്കാര്‍ക്കാണ് ഈ ബോണസ് ലഭിക്കുക. 2025-26 സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം കൂടിയാണിത്.

ദുര്‍ഗ പൂജയ്ക്കും ദസറയ്ക്കും മുന്നോടിയായിട്ടാണ് റെയില്‍വെ ജീവനക്കാര്‍ക്ക് വാര്‍ഷിക ബോണസ് എല്ലാ വര്‍ഷവും നല്‍കുന്നത്. അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പ്രോല്‍സാഹനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ബോണസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1670 മില്യണ്‍ ടണ്‍ ചരക്കുകളാണ് റെയില്‍വെ കൈകാര്യം ചെയ്തത്. 7.41 ബില്യണ്‍ യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുകയും ചെയ്തു.

റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്ന കാര്യം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചു. 1.65 ലക്ഷം ഒഴിവുകള്‍ റെയില്‍വെയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുമെന്ന സൂചനയും മന്ത്രി നല്‍കി. 2014 മുതല്‍ 5.5 ലക്ഷം പേര്‍ക്ക് റെയില്‍വെ തൊഴില്‍ നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു. നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടന്നിട്ടും നിയമനം നടത്തുന്നില്ല എന്ന വിമര്‍ശനത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

SUMMARY: 78-day bonus for railway employees; Union Cabinet approves project worth ₹2,009.61 crore

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

സപര്യ സാഹിത്യ സൗഹൃദം രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് സപര്യ സാഹിത്യ സൗഹൃദം എന്ന പേരിൽ സാഹിത്യ...

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22 ന്

ബെംഗളൂരു: ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍...

പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

വയനാട്: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ...

കൊച്ചിയില്‍ ജൂതപ്പള്ളിക്ക് തീയിട്ട സംഭവം; പ്രതിയുടെ ഫോണില്‍ ദൂരൂഹ ചാറ്റുകള്‍, തീവ്രവാദ ബന്ധം സംശയിച്ച്‌ പോലീസ്

കൊച്ചി: എറണാകുളം മാർക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട...

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ...

Related Articles

Popular Categories