ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് സപര്യ സാഹിത്യ സൗഹൃദം എന്ന പേരിൽ സാഹിത്യ കൂട്ടായ്മ രൂപവത്കരിച്ചു. യെലഹങ്കയിലെ അരുൺ പാറ്റിയോസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ. ജോജു വർഗീസ്, രജനി ജയപ്രകാശൻ, എഴുത്തുകാരി ശാന്ത മേനോൻ, എഴുത്തുകാരി ശ്രീലത ഉണ്ണി, സിനിമ സീരിയൽ നടൻ കെ.എസ് വിക്രമൻ നായർ എന്നിവർ ചേർന്ന് സംഘടനയുടെ ലോഗോ പ്രകാശനം,ചെയ്തു.
എഴുതുവാൻ കഴിവുള്ള വളർന്നുവരുന്ന എല്ലാ വ്യക്തികളുടെയും സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് സപര്യ സാഹിത്യ സൗഹൃദം വേദിയുടെ ലക്ഷ്യമെന്ന് രജനി ജയപ്രകാശ് അറിയിച്ചു. ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ. രാധാകൃഷ്ണൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. മലയാളികളുടെ സർഗ്ഗരചനകൾ ഉൾപ്പെടുത്തിയ പുസ്തകം ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണെന്ന് ജോജുവർഗീസ് അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 7892974228
SUMMARY: ‘Saparya Sahitya Suhrudam’ has been formed.
















