ട്രാഫിക് നിയമ ലംഘനങ്ങളില്‍ രാജ്യത്ത് കേരളം രണ്ടാമത്

തിരുവനന്തപുരം: കേരളത്തില്‍ ഒരു വർഷം ഒരു കോടിയിലധികം ട്രാഫിക് നിയമ ലംഘനങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നിയമ ലംഘനങ്ങളുടെ കാര്യത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ഉത്തര്‍പ്രദേശമാണ് ഒന്നാമത്. പ്രതിദിനം 27,000 നിയമ ലംഘനങ്ങളാണ് കേരളത്തില്‍ രജിസ്റ്റർ ചെയ്യുന്നത്.

2025ല്‍ മാത്രം പോലീസും എംവിഡിയും മോട്ടോര്‍ വാഹന നിയമപ്രകാരം 1,00,53,983 ചലാനുകള്‍ നല്‍കിയിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മൂന്നു വര്‍ഷത്തിനിടെ 4.91 കോടി ചലാനുകളാണ് ഉത്തര്‍പ്രദേശില്‍ നല്‍കിയത്. കേരളത്തില്‍ ഈ കാലയളവില്‍ ഇത് 3.25 കോടിയായിരുന്നു.നിയമ ലംഘനങ്ങളുടെ കണക്കില്‍ കേരളത്തിന് തൊട്ടുപിന്നില്‍ തമിഴ്‌നാടുമുണ്ട്.

മൂന്ന് വർഷത്തിനിടെ 3.12 കോടി ചലാനുകളാണ് തമിഴ്‌നാട്ടില്‍ നല്‍കിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ കഴിഞ്ഞ വർഷം കേരളത്തില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 1,11,33,412 കേസുകളാണ് 2023ല്‍ രജിസ്‌റ്റർ ചെയ്തതതെങ്കില്‍ 2024 ആയപ്പോള്‍ ഇത് 1,13,80,834 കേസുകളായി കുറഞ്ഞു.

ഹെല്‍മെറ്റ് നിർബന്ധമാക്കിയതാണ് ഈ വർഷം കേസ് കുറയാൻ കാരണമായതെന്ന് എംവിഡി ഉദ്യോഗസ്‌ഥർ പറയുന്നു. സംസ്ഥാനത്ത് അപകടകരമായി വാഹനമോടിക്കുന്നതിലും ഗതാഗത നിയമ ലംഘനം നടത്തുന്നതിലും മുമ്പന്തിയിലുള്ളത് ഇരുചക്ര വാഹനമോടിക്കുന്നവരാണ്.

നിലവില്‍ ഹെല്‍മെറ്റിനുള്ള പിഴത്തുക കര്‍ശനമായി ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരം കേസുകള്‍ കുറഞ്ഞതെന്നും എഐ കാമറകളെയും 500 രൂപ പിഴയും പേടിച്ച്‌ പലരും ഹെല്‍മെറ്റ് ധരിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഹെല്‍മെറ്റിടാത്തവര്‍ക്ക് പുറമെ കാറില്‍ സീറ്റ് ബെല്‍റ്റിടാതെ ഓടിക്കുന്നവരുടെയും എണ്ണം ഗണ്യമായി കുറഞ്ഞതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിത വേഗത എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന മറ്റു ഗതാഗത നിയമലംഘനങ്ങള്‍.

SUMMARY: Kerala ranks second in the country in traffic violations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories