കർണാടകയിലെ വിവിധ ജില്ലാ കോടതികളിൽ ബോംബ് ഭീഷണി

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ബെംഗളൂരു സൗത്ത്, മാണ്ഡ്യ, മടിക്കേരി, മംഗളൂരു എന്നീ ജില്ലാ കോടതികൾക്കും കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചിനുമാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് കോടതികളുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലേക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയത്. 12 ആർഡിഎക്സ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിമിഷങ്ങൾക്കുള്ളിൽ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. വിവരമറിഞ്ഞയുടൻ പോ=ലീസ് സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി കോടതി സമുച്ചയങ്ങൾ ഒഴിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. ഒരേ സമയം വിവിധ നഗരങ്ങളിലെ കോടതികളെ ലക്ഷ്യം വെച്ച് ഭീഷണി എത്തിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

കോടതി സമുച്ചയങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശത്തെത്തുടർന്ന് സംസ്ഥാന വ്യാപകമായി കോടതികളിൽ കനത്ത സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചു.  സംഭവത്തിൽ കേസെടുത്ത പോലീസ്, ഇമെയിലിന്റെ ഐപി അഡ്രസ്സും ഉറവിടവും കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
SUMMARY: Bomb threats at various district courts in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories