എ​ഴു​ത്തു​കാ​ര​ൻ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന് നേ​രെ ഭീ​ഷ​ണി; വീ​ടി​ന് മു​ന്നി​ൽ റീ​ത്ത് വെ​ച്ചു

ക​ണ്ണൂ​ർ: പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ അ​ജ്ഞാ​ത​ർ റീ​ത്ത് വെ​ച്ചു. ക​ണ്ണ​പു​ര​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന് മു​ന്നി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ റീ​ത്ത് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ഴു​തി​യ പു​സ്ത​കം വി.​എ​സ്. അ​നി​ൽ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

പ്രൊഫസർ എംഎൻ വിജയന്റെ മകനാണ് വിഎസ് അനിൽകുമാർ. ഇന്ന് രാവിലെ മകനെ ഫുട്ബോൾ കോച്ചിംഗിനായി അയക്കാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു.

കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം അനിൽ ഏറ്റുവാങ്ങിയത്. ഈ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിനപ്പുറം സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യൽ മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ടായിരുന്നു. പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധമാകാം റീത്ത് വയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന റീ​ത്ത് വീ​ടി​ന് മു​ന്നി​ൽ വെ​ച്ച​ത് വ​ധ​ഭീ​ഷ​ണി​ക്ക് തു​ല്യ​മാ​ണെ​ന്നാ​ണ് കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും ആ​രോ​പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ വി.​എ​സ്. അ​നി​ൽ​കു​മാ​ർ ക​ണ്ണ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
SUMMARY: Writer V.S. Anilkumar receives threats; wreath laid in front of his house

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മോശം കാലാവസ്ഥ: തമിഴ് നാട് മുഖ്യമന്ത്രി വിജയ്‌യുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് നടത്താനിരുന്ന തൃശൂർ...

തിരംഗ മാര്‍ച്ചിനിടെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ വൻ പ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി...

സൗദിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ എയര്‍ ഇന്ത്യ; ഒക്ടോബര്‍ 20 വരെ നിയന്ത്രണം

ഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള...

മുസന്ദമില്‍ ചരക്ക് കപ്പല്‍ മുങ്ങി; കടലില്‍ അതീവ ജാഗ്രതാ നിര്‍ദേശം

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റില്‍ റാസ് അല്‍ ശൈഖ് മസ്‌ഊദിന് സമീപം...

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന് ഇ ഡി നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്...

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

Related Articles

Popular Categories