16 വയസ്സുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കാസറഗോഡ്: പതിനാറുകാരിയെ അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. കാസറഗോഡ് ചന്തേരയിലാണ് സംഭവം. രണ്ട് പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് അറസ്റ്റിലായത്. 15 വയസ്സുകാരൻ ഉള്‍പ്പെടെയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്.

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ സഹോദരി ഭർത്താവ്, 15 വയസുകാരൻ ഉള്‍പ്പടെയുള്ള അഞ്ച് പേരാണ് കേസിലെ പ്രതികള്‍. 15 വയസുകാരനായ വിദ്യാർഥിയെയും ആംബുലൻസ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റഷീദ് രണ്ടാഴ്ച മുമ്പ് ഗള്‍ഫിലേക്ക് കടന്നുവെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ സഹോദരി ഭർത്താവും കേസില്‍ പ്രതിയാണ്. 45 വയസുകാരനായ ഇയാള്‍ രണ്ട് മാസം മുമ്പ് അസുഖം ബാധിച്ച്‌ മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ കോഴി ഇറച്ചി എത്തിച്ചു കൊടുക്കുന്ന നൗഷാദ് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ എത്തി പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി.

ഇതോടെ കൂട്ടബലാത്സംഗ കാര്യം പുറംലോകം അറിയുന്നത്. 16 വയസുകാരി ഒരു വർഷത്തോളമായി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. സംഭവത്തില്‍ ചന്തേര പോലീസ് പോക്സോ വകുപ്പ് ചുമത്തി അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. വിശദമായ അന്വേഷണം ആരംഭിച്ചു.

SUMMARY: Five men gang-rape 16-year-old girl; two arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഉണ്ടായ ഹൂതി ആക്രമണത്തെ...

അവസാന തുളസി

അവസാന തുളസി ചെറുകഥ ▪️ സിന്ധു ഗാഥ ബെംഗളൂരുവിലെ മഴയ്ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. പെയ്യാൻ...

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയായ 19-കാരന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദേശം

എറണാകുളം: നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച്‌ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേർ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി; 10 ദിവസത്തിനിടെ 16 കേസുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. ഒക്ടോബർ മാസത്തിലെ...

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35ലധികം വീടുകളും പാലങ്ങളും ഒഴുകിപ്പോയി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ...

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് മോദി

ചെന്നൈ: ചെന്നൈ മെട്രോ റയില്‍ രണ്ടാം ഘട്ടത്തിന്റെ പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി...

ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു; പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: എടവണ്ണയില്‍ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തില്‍ അൻപത്തൊന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ...

Related Articles

Popular Categories