മംഗളൂരു-രാമേശ്വരം-താംബരം- റൂട്ടില്‍ പുതിയ ട്രെയിന്‍; മാര്‍ച്ച് 1ന്  പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: മംഗളൂരുവിനെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പുതിയ രണ്ടു ട്രെയിന്‍ സര്‍വീസുകളുടെ ഫ്‌ളാഗ് ഓഫ് മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മധുരയിൽ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു സെൻട്രൽ-രാമേശ്വരം-മംഗളൂരു സെൻട്രൽ എക്സ്പ്രസ്, തംബരത്തിനും മംഗളൂരുവിനും ഇടയിലുള്ള അമൃത് ഭാരത് എക്സ്പ്രസ്, കോയമ്പത്തൂർ-ധനബാദ് അമൃത് ഭാരത് എക്സ്പ്രസും നാഗർകോവിൽ-ചാർള-പള്ളി അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

മംഗളൂരു സെൻട്രൽ-രാമേശ്വരം-മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16622) എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 7.30 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, മധുര, മാനാമധുരൈ വഴി ഞായറാഴ്ച രാവിലെ 10.50 ന് രാമേശ്വരത്ത് എത്തിച്ചേരും. മടക്കയാത്രയില്‍, ട്രെയിന്‍ നമ്പര്‍ 16621 ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3.30 ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55 ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും.

ദീര്‍ഘകാലമായി മംഗളൂരു-രാമേശ്വരം റൂട്ടില്‍ പുതിയ ട്രെയിന്‍ വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. തീര്‍ത്ഥാടന കേന്ദ്രമായ രാമേശ്വരത്തേക്കുള്ള ഈ ട്രെയിന്‍ ധാരാളം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. കര്‍ണാടകയും-തമിഴ്‌നാടും തമ്മിലുള്ള വാണിജ്യ-വ്യവസായ ബന്ധവും ശക്തിപ്പെടുത്താന്‍ പുതിയ ട്രെയിനുകള്‍ സഹായിക്കുന്നതാണ്.
SUMMARY: New train on Mangaluru-Rameswaram-Tambaram- route; The Prime Minister will flag off on March 1

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടി മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാല്‍സംഗ കേസ് പത്തനംതിട്ട ജില്ലാ...

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നുവയസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി

കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരുക്ക്....

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: ‘ഭീകരപ്രവര്‍ത്തനം’എന്ന് സ്ഥിരീകരിച്ച്‌ യുഎഇ

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ...

ബിജെപിക്ക് തിരിച്ചടി; ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്...

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്വകാര്യ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലർ പൊട്ടിത്തെറിച്ച്‌...

ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച്‌ പ്രണവി ഉർസ്

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യൻ ഗോള്‍ഫ് താരം പ്രണവി...

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു

ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത...

Related Articles

Popular Categories