തിരുവല്ലയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ‘ചെകുത്താന്‍’

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ്. സൂക്ഷ്മ പരിശോധനയില്‍ അജു അലക്സിന്‍റെ പത്രിക സ്വീകരിച്ചു. നമ്മുടെ മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അജു അലക്സ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം’ എന്നാണ് അജു അലക്‌സിന്റെ പോസ്റ്റര്‍. തനിക്ക് വോട്ട് ചെയ്യണമെന്നും പിന്തുണയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ സന്ദേശമയക്കണമെന്നും അജു അലക്‌സ് ഫേസ്ബുക്കില്‍ കുറിച്ചു. തിരുവല്ലയില്‍ 10 പേരുടെ പത്രികകളാണ് സ്വീകരിച്ചത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ വര്‍ഗീസ് മാമനാണ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാത്യു ടി തോമസും ബിജെപിയുടെ അനൂപ് ആന്റണി എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിക്കും.

പല സിനിമാ താരങ്ങള്‍ക്കെതിരെയും മോശം പരാമര്‍ശം നടത്തി കുപ്രസിദ്ധനായ യൂട്യൂബറാണ് ചെകുത്താന്‍. നേരത്തെ നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
SUMMARY: YouTuber ‘Chekuthan’ to contest as independent candidate in Thiruvalla

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ദക്ഷിണ ഉൾനാടൻ കർണാടകയിൽ, ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത രണ്ട്...

എച്ച്എസ്ആർ ലേഔട്ടിൽ വില്ല വാടകക്കെടുത്ത് ലഹരി പാർട്ടി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ എച്ച്. എസ്. ആർ ലേഔട്ടിലുള്ള സ്വകാര്യ വില്ലയിൽ അനുമതിയില്ലാതെ...

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ...

തുലാഭാര ത്രാസ് പൊട്ടിവീണ് വി.മുരളീധരന് പരുക്ക്

തിരുവനന്തപുരം: ക്ഷേത്രത്തിലെ ലാഭാരച്ചടങ്ങിനിടയിൽ ത്രാസിന്റെ കയർ പൊട്ടിവീണ് വി.മുരളീധരൻ എംഎൽഎയ്ക്ക് പരുക്കേറ്റു....

ഡി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിരീക്ഷകനായി ചാണ്ടി ഉമ്മനെത്തി

ബെംഗളൂരു: സൗത്ത് ജില്ലാ ഡിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി പ്രവർത്തകരുടെ അഭിപ്രായം...

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് നൽകാൻ ഉത്തരവിട്ട കാവേരി ജല നിയന്ത്രണ...

കെഎന്‍എസ്എസ് ഗോണികൊപ്പ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ഗോണികൊപ്പ കരയോഗത്തിന്റെ വാർഷിക പൊതുയോഗം...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നാളെ വൈകീട്ട് പവര്‍കട്ട് ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...

Related Articles

Popular Categories