ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയില്‍ ഒറൈറക്കടുത്ത് ഉമ്മുല്‍ അറാറില്‍ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം ദമ്മാമില്‍ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. ഹിദ നൗറിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം നടപടികള്‍ പൂർത്തിയാക്കി സൗദിയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
SUMMARY: Malayali woman dies in Saudi Arabia after car accident on seventh day of marriage
















