എയിംസും അതിവേഗ റെയില്‍ പാതയും യഥാര്‍ഥ്യമാക്കും, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍; വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

തിരുവനന്തപുരം: 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസിത കേരളത്തിനായുള്ള പ്രധാന വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടനപത്രിക എൻഡിഎ പുറത്തിറക്കി.കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വർഷത്തില്‍ രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്നതാണ് പ്രകടനപത്രികയില്‍ ശ്രദ്ധേയമായ വാഗ്ദാനം ചെയ്യുന്നു.

ഓണത്തിനും ക്രിസ്‌മസിനും ഓരോന്ന് വീതമാണ് ഈ സൗജന്യ സിലിണ്ടറുകള്‍ ലഭ്യമാക്കുക. പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്’ നല്‍കും. ഇത് ഉപയോഗിച്ച്‌ പലചരക്ക് സാധനങ്ങളും മരുന്നുകളും വാങ്ങാൻ സാധിക്കും. കേരളത്തിലെ ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നല്‍കുമെന്നും എൻഡിഎ വാഗ്ദാനം ചെയ്യുന്നു.

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. ഇതിന് പുറമെ, പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകള്‍ക്കും, വിധവകള്‍ക്കും, 70 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷനായി നല്‍കും.

സംസ്ഥാനത്തെ ദേവസ്വം ബോഡുകള്‍ പുനഃസംഘടിപ്പിക്കും തുടങ്ങിയ പ്രഖ്യാപനവും പത്രികയിലുണ്ട്. ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷിക്കുമെന്നും പത്രികയിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ വി.വി.രാജേഷ്, ട്വന്റി 20 കോർഡിനേറ്റർ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര് വെള്ളാപ്പള്ളി തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

SUMMARY: AIIMS and high-speed rail will be made a reality, metro rail will be built in Thiruvananthapuram and Kozhikode; BJP manifesto with big promises

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദേശീയതലത്തിലുള്ള ഷൂട്ടിംഗ് താരമായ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ഹൗറയില്‍...

കള്ളാടി മണ്ണിടിച്ചില്‍; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച...

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ...

ഇൻഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ...

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം 62.01

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഔദ്യോഗികമായി...

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരില്‍ വിദ്യാർഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക്...

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സര്‍വീസ് ആരംഭിച്ചു

ഡൽഹി: ഇന്ത്യൻ റെയില്‍വേയുടെ ചരിത്രത്തില്‍ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ...

മകളെ വിവാഹം കഴിച്ച്‌ കൊടുത്തില്ല; തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച...

Related Articles

Popular Categories