ബെളഗാവിയിലെ ‌ദു​ര​ഭി​മാ​ന​ക്കൊ​ല; കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ബെം​ഗ​ളൂ​രു: ബെളഗാവിയില്‍ യുവതി ‌ദു​ര​ഭി​മാ​ന​ക്കൊ​ലക്കിരയായ സം​ഭ​വ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പേ​ര്‍ അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീ​ലാ​വി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുക്കളായ അ​മ്മാ​വ​ൻ പ്ര​കാ​ശ് ഭീ​മ​പ്പ ഹീ​ലാ​വ​ർ(46), സ​ഹോ​ദ​ര​ൻ ഷാ​നു​ർ സ​ദാ​ശി​വ് ഹീ​ലാ​വ​ർ (35), സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് മൊ​ര​ബാ​ദ് കാ​ല​പ്പ മാ​യ​പ്പ ഹീ​ലാ​വി (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യെ കാ​ണ്മാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കു​ടും​ബം ന​ട​ത്തി​യ ദു​ര​ഭി​മാ​ന​ക്കൊ​ല ക​ണ്ടെ​ത്തി​യ​ത്.

സ​ന്തോ​ഷ് എ​ന്ന​യാ​ളെ​യാ​ണ് സത്യവ്വ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ പിന്നീട് കൃ​ഷ്ണ എ​ന്ന് പേ​രു​ള്ള മ​റ്റൊ​രാ​ളു​മാ​യി യു​വ​തി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ സ​ത്യ​വ​യും കൃ​ഷ്ണ​യും ബ​ന്ധു​ക്ക​ളു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. മാ​ർ​ച്ച് 13ന് ​സ​ത്യ​വ​യെ ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. യു​വാ​വി​ന്‍റെ ജാ​തി ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ ഇ​രു​വ​രു​ടെ​യും ബ​ന്ധ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. എ​ന്നാ​ൽ കൃ​ഷ്ണ​യ്‌​ക്കൊ​പ്പം ജീ​വി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു യു​വ​തി.

ഇ​തോ​ടെ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ബ​ന്ധു​ക്ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ബ​ലം പ്ര​യോ​ഗി​ച്ച് വി​ഷം ന​ൽ​കി സ​ത്യ​വ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി ജി​ല്ലി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. യു​വ​തി മ​രി​ച്ച​തി​ന് പി​ന്നാ​ലെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നാ​യി പ്രാ​ദേ​ശി​ക ശ്മ​ശാ​ന​ത്തി​ൽ അ​വ​രു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളും പ്ര​തി​ക​ൾ ന​ട​ത്തി.

ബെളഗാ​വി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൃ​ഷ്ണ ന​ൽ​കി​യ കേ​സി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ആ​ദ്യം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ​ലി​യ താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് കേ​സ് റീ​ഓ​പ്പ​ൺ ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മാ​താ​വി​ന്‍റെ വി​ശ്വാ​സ്യ​ത പി​ടി​ച്ചു​പ​റ്റി​യാ​ണ് പോ​ലീ​സ് കേ​സി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സാംഗ്ലി ജില്ലയിലെ അരാഗ് ഗ്രാമത്തിലാണ് കൊലപാതകവും തെളിവ് നശിപ്പിക്കലും നടന്നതെന്നതിനാൽ, കൂടുതൽ നിയമനടപടികൾക്കായി കേസ് മഹാരാഷ്ട്ര പോലീസിന് കൈമാറുമെന്ന് ബെളഗാവി എസ്പി രാമരാജൻ പറഞ്ഞു.
SUMMARY: Honor killing in Belagavi; Three family members arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

കൊൽക്കത്തയിൽ ദുർഗാ പൂജാ പന്തലിലെ തിക്കിലും തിരക്കിലും വൻ അപകടം, 19 പേർ മരിച്ചു, ഒട്ടേറെപ്പേർക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

Related Articles

Popular Categories