‘രക്ഷകന്റെ ഗീതം’ പ്രത്യാശാ സംഗീത സംഗമം ജൂൺ 7ന്

ബെംഗളൂരു: മലയാളികള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ‘രക്ഷകന്റെ ഗീതം’ സംഗീത സംഗമം ജൂണ്‍ 7നു വൈകിട്ട് 6നു ബെംഗളൂരു ഹെന്നൂര്‍ ക്യാംപസ് ക്രൂസേഡ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രശസ്ത പിന്നണി ഗായകന്‍ കെ.ജി.മാര്‍ക്കോസിനൊപ്പം യുവഗായകരായ മെറിന്‍ ഗ്രിഗറി, ശ്രേയ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. ക്രൈസ്തവ ഭക്തിഗാന ശാഖയിലെ പ്രതിഭകളായ കെ.വി.സൈമണ്‍, സാധു കൊച്ചുകുഞ്ഞ് ഉപദേശി എന്നിവരുടെ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്രൈസ്തവ വിശ്വാസി കൂട്ടായ്മയായ ‘മൈ ചര്‍ച്ച്’ ആണ് ബെംഗളുരു മലയാളികള്‍ക്ക് രണ്ടരമണിക്കൂര്‍ നീളുന്ന അപൂര്‍വമായ രാഗാനുഭവം ഒരുക്കന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ‘മൈ ചര്‍ച്ചി’ന്റെ സ്ഥാപകന്‍ എ.വി.തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും.

വിപുലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒപ്പം ഭക്ഷണവും. പ്രവേശനം സൗജന്യ പാസുകള്‍ മുഖേന നിയന്ത്രിക്കും. പാസുകള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: ഫോണ്‍: 97464 66440, 97461 14444.

SUMMARY: Pratyasha Sangeetha Sangamam on June 7th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

കുഴ‍ഞ്ഞുവീണ യുവാവും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച അയല്‍വാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു....

തിരംഗാ മാര്‍ച്ച്‌; അഭിജിത് ദീപ്കെയ്ക്ക് പിന്നാലെ ഐസ നേതാവ് നേഹാ ബോറയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്....

മോശം കാലാവസ്ഥ: തമിഴ് നാട് മുഖ്യമന്ത്രി വിജയ്‌യുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് നടത്താനിരുന്ന തൃശൂർ...

തിരംഗ മാര്‍ച്ചിനിടെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ വൻ പ്രതിഷേധം

ഡൽഹി: കോക്രോച്ച്‌ ജനതാ പാർട്ടി (സി.ജെ.പി.) വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊണാട്...

Related Articles

Popular Categories