ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഷംസുദ്ധീൻ കൂടാളി, സുബൈർ കായക്കൊടി, പി.എം. മുഹമ്മദ് മൗലവി, അഷ്‌റഫ് മലയമ്മ എന്നിവർ സംസാരിച്ചു.
എം.എം.എ. ക്രസന്റ് സ്കൂളിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടിയിൽ വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യംവിവരിക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു. പരിപാടിക്ക് പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ, വൈസ് പ്രിൻസിപ്പൽ എൻ. ശ്വേത, അഫ്‌സർ പാഷ, നാഗേഷ്, ശിവകുമാർ, രാജവേലു, റീത്ത ഫ്രാൻസിസ്, രാധിക തുടങ്ങിയവർ നേതൃത്വം നൽകി.
SUMMARY: MMA organized Environment Day celebration
















