ഇന്ന് രാത്രി കടുത്ത ആക്രമണം, അത് വളരെ വലുതായിരിക്കും; ഇറാന് ഭീഷണിയുമായി വീണ്ടും ട്രംപ്

വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് നേർക്ക് യുഎസ് കടുത്ത ആക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫിലെ അമേരിക്കയുടെ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആക്രമണഭീഷണി

കഴിഞ്ഞദിവസം രാത്രി ഞങ്ങൾ അവരെ ആക്രമിച്ചു. വളരെ ശക്തമായ ആക്രമണമായിരുന്നു അത്. ഇന്ന് രാത്രി വീണ്ടും അവരെ അതിശക്തമായി ആക്രമിക്കും. അവർക്ക് ഞാൻ ചെറിയ മുന്നറിയിപ്പ് നൽകുകയാണ്. ഞങ്ങൾ അവരെ അതിശക്തമായി ആക്രമിക്കും. അവർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്നത്തെ രാത്രിയിലെ ആക്രമണം വളരെ വലുതായിരിക്കുമെന്നും ഇറാന്റെ ഖാർ​ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അങ്കാരയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കവേ ബുധനാഴ്ച ട്രംപ് പറഞ്ഞു.

ഇറാനെ ആണവായുധമുക്തമാക്കാനാണ് യുദ്ധമുണ്ടായത്. ഇതിനിടെ ഇരുരാജ്യങ്ങളും പല ചർച്ചകളും നടത്തി. ഒരുപാട് പുരോ​ഗതിയുണ്ടായെന്ന് ഞാൻ കരുതി. ഞങ്ങൾ ഒരുമിച്ചിരുന്ന് കാര്യങ്ങൾ സംസാരിക്കുകയും ധാരണയിലെത്തുകയുംചെയ്യും. പക്ഷേ, അതുകഴിഞ്ഞാൽ ഒന്നും സംസാരിച്ചിട്ടില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറയും. അവർക്ക് ഭ്രാന്താണ്. അവർക്ക് എന്തോ കുഴപ്പമുണ്ട്. കഴിഞ്ഞ 47 വർഷമായി അവർ പശ്ചിമേഷ്യയെ ഭീഷണിപ്പെടുത്തുകയാണ്. ഇനി അവർ ആരെയും ഭീഷണിപ്പെടുത്തില്ല. അവർക്ക് പഴയ ആധിപത്യമില്ല. ഞങ്ങൾക്ക് വേണ്ടത് ലളിതമായ കാര്യം മാത്രമാണ്. അവർക്ക് ആണവായുധം പാടില്ല. അതിനുവേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും ട്രംപ് പറഞ്ഞു.
SUMMARY: A severe attack tonight, it will be very big; Trump again threatens Iran

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മമതക്ക് ഇരുട്ടടി; 440 കോടിയുള്ള തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കനത്ത തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന തൃണമൂല്‍...

അറ്റകുറ്റപ്പണി; ബെംഗളൂരു വിമാനത്താവളത്തിലെ ട്രംപറ്റ് റോഡ്, ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം; ഓഗസ്റ്റ് 14 വരെ ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ബെംഗളൂരു ഇന്റര്‍നാഷണല്‍...

കെഎൻഎസ്എസ് ബിദരഹള്ളി കരയോഗം ഭാരവാഹികള്‍ 

ബെംഗളൂരു: കെഎൻഎസ്എസ് ബിദരഹള്ളി കരയോഗത്തിന്റെ വാർഷിക യോഗത്തിൽ കരയോഗത്തിന്റെയും മഹിളാ വിഭാഗത്തിൻ്റെയും...

‘ഓണാരവം 2026’ പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സംഘടിപ്പിക്കുന്ന ഓണാരവം 2026-ന്റെ പോസ്റ്റർ പ്രകാശനം...

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം...

100 കോടിയുടെ സർക്കാർ ഭൂമി തട്ടിപ്പ്; കെഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ലോകായുക്ത കേസ്

ബെംഗളൂരു: 100 കോടിയോളം വിലമതിക്കുന്ന സർക്കാർ ഭൂമി ക്രമവിരുദ്ധമായി സ്വകാര്യ വ്യക്തികൾക്ക്...

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖലയിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി

കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി....

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്,  രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മൂന്ന് ജില്ലകളില്‍ റെഡ്...

Related Articles

Popular Categories