‘തൂഫാൻ’ അതിർത്തി കടന്നും ആഞ്ഞടിക്കും, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോ​ഗം ഇന്ന്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. പോലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തില്‍ പുതിയൊരു സഹകരണ മാതൃകയ്‌ക്ക് തുടക്കം കുറിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ലഹരിമാഫിയക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ യോഗം തീരുമാനിക്കും. അയല്‍സംസ്ഥാനങ്ങളുമായി തത്സമയ വിവര കൈമാറ്റ സംവിധാനവും ലക്ഷ്യമാണ്.

ബുധനാഴ്ച ബെംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഓപ്പറേഷന്‍ തൂഫാനുമായി സഹകരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂടി ഒരു കേന്ദ്രീകൃത ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിലൂടെ ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെയും ഇടപാടുകളെയും കൃത്യമായി മാപ്പ് ചെയ്യാൻ കേരളാ പൊലീസിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിൻ നിലനിൽക്കുന്നത് അയൽസംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലുമാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് താഴേത്തട്ടിലുള്ള പോലീസ് നടപടികൾക്കൊപ്പം മാക്രോ ലെവലിലുള്ള അന്തർസംസ്ഥാന സുരക്ഷാ ഏകോപനത്തിനുമാണ് ആഭ്യന്തര വകുപ്പ് മുൻഗണന നൽകുന്നത്. ലഹരി സിൻഡിക്കേറ്റുകളുടെ വേരറുക്കാൻ പ്രാദേശിക പ്രതിരോധത്തിനൊപ്പം അയൽസംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രതിരോധ ശൃംഖലയിലേക്ക് ഓപ്പറേഷൻ തൂഫാൻ കടക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
SUMMARY; ‘Operation Thoofan’ to hit across the border, meeting of South Indian DGPs today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവല്ലം അപകടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; യുവാവും യുവതിയും മരിച്ചത് ബൈക്കിന് പിന്നില്‍ കാറിടിച്ച്‌

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക്...

ചൈനയില്‍ ഷൂ ഫാക്‌ടറിയില്‍ വൻ തീപിടിത്തം; 28 പേര്‍ മരിച്ചു

ബീജിങ്: ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 28 പേർ മരിച്ചു. ഫുജിയാൻ പ്രവിശ്യയിലെ...

ബെംഗളൂരു മെട്രോ ഗ്രീൻ ലൈനിൽ സാങ്കേതിക തകരാർ; തിരക്കേറിയ സമയത്ത് സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്നലെ രാവിലെ ബെംഗളൂരുവിലെ നമ്മ മെട്രോ ഗ്രീൻ ലൈനിൽ സാങ്കേതിക...

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ...

കർണാടകയിൽ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ അടുത്ത രണ്ട് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര...

ലോ​റി​യു​ടെ ബാ​റ്റ​റി മോ​ഷ​ണം: ര​ണ്ടു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ, മോഷ്ടിച്ച 10 ബാറ്ററികൾ കണ്ടെടുത്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വി​ട്‍ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ലോ​റി​ക​ളി​ലെ...

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരു-ഊട്ടി റോഡിൽ നഞ്ചൻകോടിലെ സിന്ധുവല്ലിപുര ഗ്രാമത്തിനുസമീപം മലയാളി യാത്രക്കാരെ ആക്രമിച്ച്...

പൊതുസ്ഥലങ്ങളിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഇന്ന് മുതൽ നീക്കും; ഉടമകൾക്ക് 7 ദിവസത്തെ സമയം

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം...

Related Articles

Popular Categories