എയ്മ കർണാടക വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ(എയ്മ) കർണാടക സംസ്ഥാന ഘടകം വാർഷിക പൊതുയോഗം ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ വെച്ച് നടന്നു. ചെയർപേഴ്സൺ  ലത നമ്പൂതിരി അധ്യക്ഷത വഹിച്ചു. 2025 26ലെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വിനു തോമസ് അവതരിപ്പിച്ചു. ട്രഷറർ സതീഷ് എസ് സംഘടനയുടെ വരവു ചെലവ് കണക്കുകൾ അവതരിപ്പിച്ചു. യോഗം ഐക്യകണ്ഠേന സെക്രട്ടറിയുടെ റിപ്പോർട്ടും ട്രഷറുടെ വരവ് ചില കണക്കുകളും അംഗീകരിച്ചു. ഏയ്മയുടെ 2026-27 ഭാവി പദ്ധതികൾ യോഗത്തിൽ അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. യോഗത്തിൽ ബിനു ദിവകാരൻ (ഏയ്മ ദേശീയ സീനിയർ വൈസ് പ്രസിഡന്റ്), ചെയർപേഴ്സൺ ലതാ നമ്പൂതിരി, സി പി രാധാകൃഷ്ണൻ, സന്ധ്യ അനിൽ, ബിനു വി ആർ എന്നിവർ സംസാരിച്ചു.

താഴെപ്പറയുന്ന പരിപാടികളാണ് ഏയ്മ ജനറൽ ബോഡി അംഗീകരിച്ചത്.

എയ്മ ജ്വാല : മലയാള ഭാഷയുടെ പ്രചാരവും പൊതുപ്രസംഗശേഷിയുടെ വളർച്ചയും നേതൃത്വഗുണങ്ങളും ആത്മവിശ്വാസവും കുട്ടികളിലും യുവജനങ്ങളിലും മുതിർന്നവരിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കർണാടക സംസ്ഥാനതല മലയാളം പ്രസംഗ മത്സരമായ “എയ്മ ജ്വാല” എന്ന പരിപാടിയുടെ പ്രഥമ മത്സരം 2026 ഓഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. പരിപാടി കോർഡിനേറ്ററായി സജീവ് കുമാറിനെചുമതലപ്പെടുത്തി.

എയ്മ ഡാൻസ് ഫെസ്റ്റ് ആന്റ് മെഗാ സാംസ്കാരിക പരിപാടി: കേരളത്തിന്റെ സമ്പന്നമായ നൃത്ത-കലാപാരമ്പര്യം ആഘോഷിക്കുന്നതിനും കലാസാംസ്കാരിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനുമായി എയ്മ ഡാൻസ് ഫെസ്റ്റ് സംഘടിപ്പിക്കാൻ എയ്മ കർണാടക പദ്ധതിയിടുന്നു. കർണാടകയിലെ വിവിധ നൃത്തവിദ്യാലയങ്ങളെയും കലാകാരന്മാരെയും സാംസ്കാരിക സംഘടനകളെയും ഒരുമിപ്പിക്കുന്ന ഈ മുഴുവൻ ദിവസത്തെ സാംസ്കാരികോത്സവത്തിൽ ശാസ്ത്രീയവും സമകാലികവുമായ നൃത്തരൂപങ്ങൾ അവതരിപ്പിക്കപ്പെടും. കലാപരമായ ആശയവിനിമയത്തിനും സാംസ്കാരിക കൈമാറ്റത്തിനും ഈ വേദി സഹായകമാകും.

പരിപാടികളുടെ സമാപനമായി, രാജ്യത്തെ പ്രശസ്തരും പ്രഗത്ഭരുമായ പ്രൊഫഷണൽ നർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മെഗാ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. പരിപാടി കോർഡിനേറ്റർമാരായി ലതാ നമ്പൂതിരി, ലിങ്കൺ വാസുദേവൻ, ബിനു ദിവാകരൻ എന്നിവരെ തിരഞ്ഞെടുത്തു.

എയ്മ മൊബിലിറ്റി എയ്ഡ് പദ്ധതി: എയ്മ കർണാടകയുടെ മാനവിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എയ്മ മൊബിലിറ്റി എയ്ഡ് പദ്ധതി ആരംഭിക്കുന്നു.
രോഗം, ശസ്ത്രക്രിയ, അപകടം എന്നിവയിൽ നിന്ന് സുഖം പ്രാപിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് താൽക്കാലിക ഉപയോഗത്തിനായി വീൽചെയർ പോലുള്ള സഞ്ചാരസഹായ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്കായി ഇതിനകം തന്നെ രണ്ട് വീൽചെയറുകൾ സേവനത്തിനായി സജ്ജമാണ്. ആവശ്യക്കാർ വർധിക്കുന്നതനുസരിച്ച് അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ കൂടുതൽ വീൽചെയറുകൾ സമാഹരിക്കുന്നതാണ്.വീൽചെയറുകൾ യാതൊരു വാടകയോ ഫീസോ ഈടാക്കാതെ താൽക്കാലികമായി നൽകുന്നതും, രോഗി സുഖം പ്രാപിച്ചതിന് ശേഷം തിരികെ സ്വീകരിച്ച് മറ്റ് അർഹരായ രോഗികൾക്കും ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നതുമാണ് പദ്ധതിയുടെ പ്രത്യേകത.

പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ട അർഹരായ വ്യക്തികളെ അറിയാവുന്ന അംഗങ്ങളും, വീൽചെയറുകളോ മറ്റ് മൊബിലിറ്റി ഉപകരണങ്ങളോ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവരും സെക്രട്ടറിയുമായി ബന്ധപ്പെടണം. പരിപാടിയുടെ കോർഡിനേറ്റർമാർ: വിനു തോമസ്, സന്ധ്യ അനിൽ.
SUMMARY: AIMA Annual General Meeting

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദിലെ ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന...

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷവും സാഹിത്യ സംവാദവും സിറ്റി...

കേരളസമാജം നെലമംഗല ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷം 'മിന്നും പോണോണം 2026' വിവിധ പരിപാടികളോടെ...

റിയാദിലെ ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന...

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷവും സാഹിത്യ സംവാദവും സിറ്റി...

കേരളസമാജം നെലമംഗല ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷം 'മിന്നും പോണോണം 2026' വിവിധ പരിപാടികളോടെ...

വയനാട്ടിൽ വിനോദയാത്രക്കിടെ ട്രാവലര്‍ തലകീഴായി മറിഞ്ഞ് കർണാടകയില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ട്രാവലര്‍ തലകീഴായി മറിഞ്ഞ്...

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ ഗവർണറാകും,​ രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്, സുധ യാദവ് കർണാടക ഗവർണർ

ന്യൂഡൽഹി: രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി തമിഴ്നാട്...

അതിർത്തി കടക്കാൻ ശ്രമം: ഐ.ഇ.ഡി സ്‌ഫോടനത്തിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ 4 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ലെഷ്കർ ഭീകരർ...

Related Articles

Popular Categories