അടിയന്തരഘട്ടങ്ങളിൽ സഹായം; സമരിറ്റൻസ് ഓഫ് മണ്ഡ്യ അരികെയുണ്ട്

ബെംഗളൂരു: അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മണ്ഡ്യ രൂപത ആരംഭിച്ച സാമൂഹിക സേവന വിഭാഗം ‘സമരിറ്റന്‍സ് ഓഫ് മണ്ഡ്യ’യുടെ സമരിറ്റന്‍ ആപ്പിന്റെ പ്രവര്‍ത്തനം മൂന്നാംവര്‍ഷത്തിലേക്ക്. 2024ല്‍ ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ മൂന്നാം വര്‍ഷത്തിലെത്തിയപ്പോള്‍ പതിനായിരത്തിലധികം അംഗങ്ങളും 2000 വൊളന്റിയര്‍മാരും അംഗങ്ങളായിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ സമരിറ്റന്‍ ആപ്പില്‍ സഹായം അഭ്യര്‍ഥിച്ചാല്‍ ഏറ്റവും അടുത്തുള്ള വൊളന്റിയര്‍ക്ക് സന്ദേശം ലഭിക്കുകയും അവര്‍ വേണ്ട അടിയന്തര സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പ്രവര്‍ത്തന രീതി.

മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ‘സമരിറ്റന്‍ വൈബ്സ്’ എന്ന പേരിലുള്ള വാര്‍ത്താപത്രികയുടെ പ്രകാശനം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. ബെംഗളൂരു കല്‍ക്കരെ സെന്റ് ജോസഫ് പള്ളിയില്‍ നടന്ന ചടങ്ങില്‍ മണ്ഡ്യ രൂപത വികാരി ജനറല്‍മാരായ മോണ്‍. ജെയിംസ് കുന്നംപടവില്‍, മോണ്‍.തോമസ് തെന്നാട്ടില്‍ ആഗസ്തി, രൂപത ചാന്‍സലറും സമരിറ്റന്‍സ് ഓഫ് മണ്ഡ്യയുടെ ഡയറക്ടറുമായ ഫാ.ഡോ.ജോമോന്‍ കോലഞ്ചേരി, കോഓര്‍ഡിനേറ്റര്‍ ജിസോ ജോസ് എന്നിവര്‍ പങ്കെടുത്തു.

സേവന സഹായങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കും. ചികിത്സ ലഭ്യമായ ആശുപത്രികളുടെ വിവരങ്ങള്‍, ആന്റിവെനം, കാത് ലാബ് തുടങ്ങിയ പ്രത്യേക സൗകര്യങ്ങള്‍ ഏറ്റവുമടുത്ത് ലഭ്യമാകുന്ന ആശുപത്രികള്‍ തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് ഫാ.ഡോ.ജോമോന്‍ കോലഞ്ചേരി അറിയിച്ചു.
SUMMARY: Assistance in emergencies; The Samaritans of Mandya are next door

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാള്‍ പ്രളയ ദുരന്തം; കാണാതായ മലയാളികളില്‍ ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ, 16 പേര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ എട്ട് മലയാളികളില്‍ ഒരാളെ കൂടി...

പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കേസിൽ 8 പേർക്ക് ജീവപര്യന്തം

ബെംഗളൂരു: പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കൊലപ്പെടുത്തിയ...

ഇമ്രാൻ ഹാഷ്മിയുടെ ബെംഗളൂരു പരിപാടി മാറ്റിവച്ചു

ബെംഗളൂരു: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിൽ നടത്താനിരുന്ന...

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി; ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ...

വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ ഓണാഘോഷം സെപ്റ്റംബർ 5,6 തീയതികളിൽ

ബെംഗളൂരു: വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ അപ്പാർട്ട്മെന്റിലെ ഓണാഘോഷം സെപ്റ്റംബർ 5,...

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

സവാള വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍...

Related Articles

Popular Categories