തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,360 രൂപ കുറഞ്ഞ് 1,05,840 രൂപയിലെത്തി. ഗ്രാമിന് 170 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,230 രൂപയായി താഴേയ്ക്കിറങ്ങി. ആഭരണം വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വർണം വാങ്ങുന്നവർക്കും ഈ വിലക്കുറവ് വലിയ ആശ്വാസമാണ് പകരുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 21.01 ഡോളർ ഇടിഞ്ഞു. 4,026.6 ഡോളറാണ് വില. 0.52 ശതമാനമാണ് ഇടിവ്. ഈ വർഷം ജനുവരി 29നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് വില.
SUMMARY: Gold rate is decreased
















