ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം

ബെംഗളൂരു: പുലർച്ചെ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. നഗരത്തില്‍ പഠനത്തോടൊപ്പം ക്വിക് കൊമേഴ്സ് ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന ബസവരാജ് എന്ന യുവാവിനാണ് മർദനമേറ്റത്.

യെലഹങ്ക ന്യൂ ടൗണിൽ  പുലർച്ചെ 4.40ഓടെയാണ് സംഭവം. ന്യൂ ടൗണിലെ ഫോർത്ത് മെയിനിൽ നിന്ന് സന്തോഷ് നഗറിലേക്ക് ഡെലിവറി പൂർത്തിയാക്കി മടങ്ങുകയായിരുന്നു ബസവരാജ്. ഇതിനിടെ റോഡിലൂടെ നടന്നുപോയ ഒരു സംഘം പെൺകുട്ടികൾ ബസവരാജിനെ ആക്ഷേപിക്കാൻ തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടർന്ന് വാക്കുതർക്കമുണ്ടാകുകയും സംഭവം കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്നവർ ബസവരാജിനെ ആക്രമിക്കുകയും മരക്കഷണം ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ബസവരാജിന് പരുക്കേറ്റു.
സംഭവത്തിന് പിന്നാലെ ബസവരാജ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്നും സംഭവത്തിൽ ഉൾപ്പെട്ടവരുടെ പങ്കെന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
SUMMARY: Delivery worker attacked while returning from work

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന് പോയ ടെക്കിയെ കാണാതായി

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദോബാസ്പേട്ട് ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന്...

പാറയിൽ ഇടിച്ച ശേഷം കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്നാട്– പാലക്കാട് അതിർത്തിയായ അട്ടപ്പാടി മുള്ളിയിൽ കാർ 500 അടി...

സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ...

വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന

ഡൽഹി: ഡല്‍ഹിയിലെ ജന്തർ മന്തറില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആർഎസ്‌എസ്...

കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ കാറിന് നേരെ ആക്രമണം

കൊല്‍ക്കത്ത: പശ്ചാമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ...

ബാരാമതിയില്‍ പരിശീലന വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു

പൂനെ: ബാരാമതി വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു....

‘റീല്‍സ് ചിത്രീകരണങ്ങള്‍ വേണ്ട’: ക്ഷേത്രങ്ങളിലും പരിസരത്തും മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍...

കടുവ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: ഗൂഡല്ലൂരില്‍ കടുവയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54)...

Related Articles

Popular Categories