ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്  

‌‌തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതിനാൽ ഓഗസ്റ്റ് 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.

ഓഗസ്റ്റ് എട്ട്, ഒൻപത് തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒൻപതിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും കഴിയുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കാൻ തയ്യാറാകണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽനിന്ന് സെൽഫി എടുക്കുന്നതും കാഴ്ചകൾ കാണാൻ കൂട്ടം കൂടി നിൽക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ സജ്ജമാണ്. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകളിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാമെന്നും അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories