യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. 84 വിഷയങ്ങളുടെ ഫൈനൽ ആൻസർ കീയാണ് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി ലഭ്യമാക്കിയിരിക്കുന്നത്. ഈ ആൻസർ കീ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് അവർ പരീക്ഷയ്ക്ക് എഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കാനും പ്രതീക്ഷിക്കാവുന്ന മാർക്ക് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാനും സാധിക്കും.

പരീക്ഷയെഴുതിയ ആകെ 6.07 ലക്ഷം ഉദ്യോഗാർത്ഥികളിൽ 97,000-ത്തിലധികം പേർ പിഎച്ച്ഡി പ്രവേശനത്തിനും 4,000-ത്തിലധികം പേർ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും അർഹത നേടിയിട്ടുണ്ടെന്ന് ഒരു മുതിർന്ന എൻടിഎ ഉദ്യോഗസ്ഥൻ അറിയിച്ചു. ആകെ  പരീക്ഷ നടന്ന് ഏകദേശം രണ്ടു മാസങ്ങൾക്ക് ശേഷമാണ് എൻടിഎ പരീക്ഷാ ഫലവും ഒപ്പം ഉത്തരം സൂചികയും പുറത്തുവിട്ടത് .നേരത്തെ, നാഷണൽ ടെസ്റ്റിങ് ഏജൻസി നൽകിയ പ്രൊവിഷണൽ ആൻസർ കീകളിൽ വ്യാപകമായി തെറ്റുകൾ സംഭവിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതികൾ പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരസൂചിക പുറത്തിറക്കിയിരിക്കുന്നത്.

ജൂൺ മാസത്തിൽ നടന്ന ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ വസ്തുതാപരവും ഭാഷാപരവുമായ തെറ്റുകളും ടൈപ്പോഗ്രാഫിക്കൽ പിശകുകളും വിവർത്തനത്തിലെ അപാകതകളും ഒരു വിദഗ്ദ്ധ സമിതി കണ്ടെത്തിയതിനെ തുടർന്ന് ഈ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചു. ഓഗസ്റ്റ് 16-ന് പുറത്തുവിട്ട ഉത്തരം സൂചികയോടൊപ്പം ഈ മൂന്ന് വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്തുന്നത് സംബന്ധിച്ച പ്രത്യേക വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സെപ്റ്റംബർ 9, 10 തീയതികളിലാണ് ഈ മൂന്ന് വിഷയങ്ങളിലെ പുനഃപരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അധിക ഫീസ് ഒന്നും ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY:UGC Net; Result of 84 subjects declared

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രേഖകളില്ലാതെ താമസിച്ച നാല് ബംഗ്ലാദേശികൾ കുടകിൽ അറസ്റ്റിൽ

ബെംഗളൂരു: മതിയായ രേഖകളില്ലാതെ കുടക് ജില്ലയിൽ താമസിച്ചു വന്ന നാല് ബംഗ്ലാദേശി...

പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷന് മുന്നിലെ ധർണ; എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​രും ജെ​ബി മേ​ത്ത​ർ എം​പി​യും ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ രാ​ത്രി ധ​ർ​ണ​യി​രു​ന്ന...

യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികളുടെ ആക്രമണം; നാല് പേർക്ക് ദാരുണാന്ത്യം, 17 പേർക്ക് പരുക്ക്

സന: യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി  ആക്രമണം. അഞ്ച് പേർ...

എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ. കാറിൽ...

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും നാളെയും മറ്റന്നാളും ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

രേഖകളില്ലാതെ താമസിച്ച നാല് ബംഗ്ലാദേശികൾ കുടകിൽ അറസ്റ്റിൽ

ബെംഗളൂരു: മതിയായ രേഖകളില്ലാതെ കുടക് ജില്ലയിൽ താമസിച്ചു വന്ന നാല് ബംഗ്ലാദേശി...

പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷന് മുന്നിലെ ധർണ; എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​രും ജെ​ബി മേ​ത്ത​ർ എം​പി​യും ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ രാ​ത്രി ധ​ർ​ണ​യി​രു​ന്ന...

എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ. കാറിൽ...

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും നാളെയും മറ്റന്നാളും ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

യശ്വന്ത്പൂർ – തിരുവനന്തപുരം ഗരീബ് രഥ് എക്സ്പ്രസിൽ കൂടുതൽ എസി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യശ്വന്ത്‌പൂർ - തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ്...

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മെട്രോയുടെ വേഗത്തണൽ; മാറ്റിവയ്ക്കാനുള്ള ഹൃദയം 18 മിനിറ്റിൽ എത്തിച്ചു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ നിഷ്പ്രഭമാക്കി മറ്റൊരു ജീവൻ രക്ഷാ ദൗത്യത്തിന് ചിറകേകി...

മഴയില്‍ ബൈക്ക് തെന്നി കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലാ: കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു....

Related Articles

Popular Categories