നേപ്പാള്‍ പ്രളയം: അഞ്ച് വയസ്സുകാരൻ ഉള്‍പ്പെടെ 3 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളില്‍ വീശിയടിച്ച പ്രളയദുരന്തത്തില്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരനായ കുട്ടി ഉള്‍പ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ത്രിശൂലി ബസാർ മേഖലയില്‍ നിന്നാണ് അഭിജിത്ത് സുരേഷ് പവാർ, ദീപിക അഭിജിത്ത് പവാർ, അഞ്ച് വയസ്സുകാരനായ സമർത്ഥ് അഭിജിത്ത് പവാർ എന്നിവരെ രക്ഷാസേന കണ്ടെത്തിയത്. ഇതോടെ ദുരന്തഭൂമിയില്‍ നിന്ന് ഇതുവരെ രക്ഷപ്പെടുത്തിയ ഇൻന്ത്യക്കാരുടെ എണ്ണം 169 ആയി ഉയർന്നു.

അതേസമയം, പ്രളയത്തില്‍ കാണാതായ 275 ഇന്ത്യൻ പൗരന്മാർക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായവരെ കണ്ടെത്താൻ നേപ്പാള്‍ ദുരന്തനിവാരണ സേനയുമായി ചേർന്ന് വിപുലമായ തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രാഥമിക സര്‍ക്കാര്‍ റിപോര്‍ട്ട് പ്രകാരം, 32,933 പേരെയാണ് പ്രളയം ബാധിച്ചത്.

റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. നാല് ആരോഗ്യകേന്ദ്രങ്ങള്‍ പൂര്‍ണമായും മൂന്ന് ആരോഗ്യകേന്ദ്രങ്ങള്‍ ഭാഗികമായും തകര്‍ന്നു. ഏകദേശം 55 കിലോമീറ്റര്‍ റോഡുകളും 37 വാഹനഗതാഗത പാലങ്ങളും 68 തൂക്കുപാലങ്ങളും പൂര്‍ണമായും തകര്‍ന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ നാശനഷ്ടത്തിന്റെ ഔദ്യോഗിക കണക്ക് പൂര്‍ത്തിയായിട്ടില്ല.

SUMMARY: Nepal floods: 3 Indians, including a 5-year-old boy, rescued

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, ഇഡിയ്ക്ക് മറുപടി നല്‍കി പിണറായി വിജയൻ

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ...

‘ഒരിക്കല്‍ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല’; പാര്‍ട്ടിയുമായി അകലുന്നുവെന്ന സൂചനയുമായി പി.പി ദിവ്യയുടെ കുറിപ്പ്

കണ്ണൂർ: സിപിഎമ്മുമായി അകലുകയാണെന്ന സൂചന നല്‍കുന്ന പരോക്ഷ കുറിപ്പുമായി കണ്ണൂർ ജില്ലാ...

ജാമ്യത്തില്‍ പുറത്തിറങ്ങിയ സിജെപി നേതാക്കള്‍ക്ക് പുതിയ കുരുക്ക്; ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ സമൻസ്

ഡല്‍ഹി: ജന്തർ മന്തറില്‍ ത്രിവർണ പതാക ഉയർത്തിയതിനെ തുടർന്ന് അറസ്റ്റിലായ സിജെപി...

ഒറ്റപ്പാലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് തകര്‍ന്നു, രണ്ടുപേര്‍ക്ക് പരുക്ക്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച്‌ അമ്മയ്ക്കും മകനും പരുക്ക്. കടമ്പൂർ...

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 155...

ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: കുടുംബകലഹത്തെത്തുടര്‍ന്ന് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെന്‍മേരി സ്വദേശി പ്രിന്‍സ്...

വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസ്; രേഖപ്പെടുത്തിയത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ

തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസില്‍ അന്വേഷണത്തിന് വഴിത്തിരിവായി വനിതാ എസ്‌ഐയുടെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാല്...

Related Articles

Popular Categories