ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ ഗവർണറാകും,​ രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്, സുധ യാദവ് കർണാടക ഗവർണർ

ന്യൂഡൽഹി: രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി തമിഴ്നാട് ഗവർണറായി നിയമിച്ചു. ഓംപ്രകാശ് മാത്തൂരാണ് കേരളത്തിന്റെ പുതിയ ഗവർണർ. നിലവിൽ സിക്കിം ഗവർണറാണ് മാത്തൂർ. രാജസ്ഥാനിലെ പാലി ജില്ലയിൽ ജനിച്ച ഓംപ്രകാശ് മാത്തൂർ ആർ.എസ്.എസ് പ്രചാരകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

6 സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

ഡോ. സുധ യാദവാണ് കർണാടകത്തിന്റെ പുതിയ ഗവർണർ. ദുഷ്യന്ത് ഗൗതം സിക്കിമിലും,​ ബ്രജ് മോഹൻ റാം ഒഡിഷയിലും ഗവർണറാകും. ധാൽ സിംഗ് ബിസേനിനെ ഉത്തരഖണ്ഡ് ഗവർണറായും നിയമിച്ചു.

മഹേന്ദ്രഗഢിലെ മുൻ എംപിയാണ് ഡോ സുധ യാദവ്. ഐഐടി റൂർക്കിയിൽ (IIT Roorkee) നിന്നുള്ള ഗോൾഡ് മെഡൽ ജേതാവാണ്. രസതന്ത്രത്തിൽ ഡോക്ടറേറ്റും (Ph.D.) നേടിയിട്ടുണ്ട്. 1999-ലെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ഡെപ്യൂട്ടി കമാൻഡന്റ് സുഖ്ബീർ സിംഗ് യാദവിന്റെ പത്നിയാണ്. കാർഗിൽ യുദ്ധത്തിന് തൊട്ടുപിന്നാലെ 1999-ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മഹേന്ദ്രഗഢ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്റിലെത്തി. ദേശീയ വനിതാ കമ്മീഷൻ അംഗം, ബി.ജെ.പി. ദേശീയ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

SUMMARY: Omprakash Mathur to become Governor of Kerala; Rajendra Arlekar to Tamil Nadu; Sudha Yadav to be Governor of Karnataka.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അതിർത്തി കടക്കാൻ ശ്രമം: ഐ.ഇ.ഡി സ്‌ഫോടനത്തിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ 4 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ലെഷ്കർ ഭീകരർ...

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തുലാവര്‍ഷവും എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഐക്യവും സ്നേഹവും ഓണത്തിന്റെ കരുത്ത്‌- മന്ത്രി ടി സിദ്ധിക്ക് 

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള...

സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം...

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

Related Articles

Popular Categories