ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ ‘കൈരളീയം 2026’ ഹൊസൂർ ഹിൽസ് കൺവെൻഷൻ സെന്ററിൽ നടന്നു. മൂവായിരത്തിലധികം പേർ പങ്കെടുത്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യതിഥിയായിരുന്നു. അഡ്വ. സത്യൻ പുത്തൂർ, ഡോ. മിതോഷ് രാഘവൻ ഐആര്‍എസ് എന്നിവർ വിശിഷ്ടാതിഥികളായി.
രാവിലെ 9 മണി മുതൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.വിഭവസമൃദ്ധമായ ഓണ സദ്യ ഉണ്ടായിരുന്നു. തിരുവാതിര, ഒപ്പന, സീനിയർ വനിതകളുടെ ഡാൻസ്, എക്സലൻസി അവാർഡ് ദാനം, ഗിന്നസ് ബുക്ക് ജേതാവ് പ്രീജിത് ദേവ് അവതരിപ്പിച്ച മിമിക്രി, ഗായകരായ പല്ലവി രതീഷ്, രതീഷ് പല്ലവി, അവിനി തുടങ്ങിയവർ അവതരിപ്പിച്ച സംഗീത പരിപാടി എന്നിവ ഉണ്ടായിരുന്നു. ആഘോഷന്ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കളമത്സരത്തിൽ ജോയ് ആലുക്കാസ് ടീം ഒന്നാം സമ്മാനവും രേവന്ത്അഞ്ജന ടീം രണ്ടാംസമ്മാനവും അഖില ടീം മൂന്നാംസമ്മാനവും നേടി.
കൈരളീയം ചെയർമാൻ രവീന്ദ്രൻ, വൈസ് ചെയർമാൻ എ. നാരായണൻ, കൈരളി സമാജം പ്രസിഡന്റ് ഗണേശൻ, ജനറൽ സെക്രട്ടറി മാത്യു തോമസ്, ഖജാൻജി സന്തോഷ് കുമാർ, ചാരിറ്റി ചെയർമാൻ ഹാലി ജോസൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബുരാജ്, മഹിളാവിഭാഗം കോർഡിനേറ്റർ ബീന ബാബു എന്നിവർ നേതൃത്വം നൽകി.
SUMMARY: Kairali Samajam Hosur Onam Celebrations
















