ബെംഗളൂരു: ബെംഗളൂരു യലഹങ്ക രാജാന്നുകുണ്ഡെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്ക് തീപിടിച്ചു. മൂന്നു കോച്ചുകളിലാണ് തീ പടർന്നത്. രണ്ടണ്ണത്തിൽ ഏതാനും മുഴുവനായും തീപിടിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. തീപടർന്നത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീകെടുത്തു. മോക്ക്ഡ്രിൽ നടത്തുന്നതിന് എത്തിച്ച ബോഗികളിലാണ് തീപിടിച്ചത്. ദക്ഷിണ പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി
ರಾಜನಕುಂಟೆಯಲ್ಲಿ ಹಳಿ ಮೇಲೆ ನಿಂತಿದ್ದ ರೈಲಿಗೆ ಬೆಂಕಿ
#rajanukunte #bengaluru #statenews.live https://t.co/665U6XKeS3— StateNews.Live (@StateNewsIND) October 14, 2026
















