തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്എയുടെ പിഎ വിമല് രാജിവെച്ചു. എംഎല്എ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് പ്രാദേശിക നേതൃത്വത്തിലും വിഭാഗീയത നിലനില്ക്കുന്ന പശ്ചാത്തലത്തിലുമാണ് നിലവിലെ രാജി. തദ്ദേശ സ്വയംഭരണ വകുപ്പില് നിന്ന് ഡെപ്യൂട്ടേഷനില് എത്തിയ വിമല്, രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറി.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല് ഡയറക്ടറേറ്റിലെ സീനിയർ ക്ലർക്കായ വിമല് മാതൃ വകുപ്പിലേക്ക് തന്നെ മടങ്ങും. കോണ്ഗ്രസ് സർവിസ് സംഘടനാ നിർദേശപ്രകാരം നിയമനം ലഭിച്ച് മൂന്ന് മാസം കഴിയുമ്പോഴാണ് വിമല് പദവി ഒഴിയുന്നത്. വ്യക്തിപരമായ കാരണങ്ങളാല് തുടരാനാവില്ലെന്നാണ് രാജിക്കത്തില് നല്കിയിട്ടുള്ളതെങ്കിലും, രമ്യ ഹരിദാസിന്റെ ഏകപക്ഷീയമായ നിലപാടുകളും ധാർഷ്ട്യവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് വിമല് സർവീസ് സംഘടനാ നേതൃത്വത്തെ അറിയിച്ചു.
രമ്യയെ നിയന്ത്രിക്കുന്നത് ചില ബാഹ്യ ശക്തികളാണെന്നും, പല വിഷയങ്ങളിലും ധാർഷ്ട്യത്തോടെ മറുപടി നല്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നും വിമലുമായി അടുത്ത കേന്ദ്രങ്ങള് വെളിപ്പെടുത്തുന്നു.
SUMMARY: MLA Ramya Haridas’s PA, Vimal, has resigned
















