കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില് മുന് ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് ആശ്വാസം. നാലുവര്ഷത്തെ തടവുശിക്ഷ ഹൈക്കോതി മരവിപ്പിച്ചു. നിലവില് പൂജപ്പുര ജയിലില് കഴിയുന്ന ടോമിന് ജെ തച്ചങ്കരിക്ക് ഉത്തരവ് കിട്ടുന്നതോടെ ജാമ്യത്തില് പുറത്തിറങ്ങാം. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി സമര്പ്പിച്ച ഹര്ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
2003 മുതല് 2007 ല് വരെ ജോലിയില് ഇരിക്കെ വരവില് കവിഞ്ഞ സ്വത്ത സമ്പാദിച്ചെന്ന കോട്ടയം വിജിലന്സ് കോടതിയുടെ ഉത്തരവിലാണ് ശിക്ഷ മരവിപ്പിക്കാന് ഹൈക്കോടതി അനുവദിച്ചത്. അപ്പീലില് തീരുമാനം എടുക്കും വരെ ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു ടോമിന് ജെ തച്ചങ്കരിയുടെ ആവശ്യം. നേരത്തേ ഔദ്യോഗികപദവിയിലിരിക്കെ വരവില്ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില് മുന് ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് നാല് വര്ഷം തടവ്. കേസില് 31 ലക്ഷം രുപ പിഴയുമാണ് ചുമത്തിയത്.
2003 ജനുവരി മുതല് 2007 ജൂലായ് വരെയുള്ള ഔദ്യോഗിക കാലയളവില് 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. 20 വര്ഷത്തിന് ശേഷമാണ് കേസില് വിധി പറയുന്നത്. പരിശോധനാ കാലയളവില് 135.80 ശതമാനം സ്വത്ത് വരവില്ക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. സര്വീസിലിരിേക്ക വീടുകള്, ഫ്ലാറ്റുകള്, വസ്തുവകകള് തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നായിരുന്നു ആക്ഷേപം.
SUMMARY: Relief for Tomin J. Thachankary; High Court stays prison sentence in disproportionate assets case















