കോഴിക്കോട്: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. നാളെ ഒക്ടോബർ 16-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനായി കർശന സുരക്ഷക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികള്, മദ്രസകള്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ എല്ലാം സ്കൂളുകള്ക്കും പ്രൊഫഷൻല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മുൻകൂട്ടി പരീക്ഷകള്ക്ക് അവധി ബാധകമല്ലെന്ന് കലക്ടർ അറിയിപ്പില് കൂട്ടിച്ചേർത്തു.
SUMMARY: Vice President’s Visit: Educational institutions within Kozhikode city limits to remain closed tomorrow afternoon
















