കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയില് ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 13,515 രൂപയും പവന് 1,08,120 രൂപയുമാണ് വില. കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്ണ വിലയില് കുറവാണുള്ളത്.
അന്താരാഷ്ട്ര സ്വര്ണ വിപണിയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്ണ വിലയെ സ്വാധീനിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
SUMMARY: Gold rate is decreased















