കിഫ്ബിയില്‍ വൻ ക്രമക്കേട്; ധനവകുപ്പിനെ നോക്കുകുത്തിയാക്കി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു. ഇത്രയും നാള്‍ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചു. 99.4 ശതമാനം വരുമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടി ഉപയോഗിച്ചു.

25932.55 കോടിരൂപ കടമെടുപ്പ് പരിധിയില്‍ കുറയ്ക്കാന്‍ കിഫ്ബി കാരണമായെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരില്‍ ധന വകുപ്പിന്റെ എതിര്‍പ്പ് മുഖ്യമന്ത്രി അധ്യക്ഷനായ യോഗം മറികടന്നു. 13103 കോടി രൂപ കിഫ്ബി വഴി അധിക ചെലവ് ഉണ്ടായി. ധനവകുപ്പിനെ നോക്കുകുത്തിയാക്കി നിര്‍ത്തി. കിഫ്ബി പദ്ധതികള്‍ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കിഫ്ബി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അഞ്ച് ഇരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തത്.കണ്ണൂരില്‍ 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 203.72 കോടി രൂപ പരസ്യത്തിന് ചിലവഴിച്ചു. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് നടപടികള്‍ എടുത്തത്. 498 ജീവനക്കാരെ സര്‍ക്കാര്‍ അനുമതിയില്ലാതെ നിയമിച്ചതെന്നും 40 തസ്തികകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാരിന് കടബാധ്യത ഉണ്ടാക്കി വെച്ച സ്ഥാപനമാണ് കിഫ്ബി. കിഫ്ബി റിപ്പോര്‍ട്ടിനെ കുറിച്ച്‌ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു. ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തുടങ്ങി വെച്ച പദ്ധതികള്‍ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

SUMMARY: Major irregularities in KIIFB; Finance Department sidelined; Chief Minister orders an investigation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മെട്രോയുടെ വേഗത്തണൽ; മാറ്റിവയ്ക്കാനുള്ള ഹൃദയം 18 മിനിറ്റിൽ എത്തിച്ചു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ നിഷ്പ്രഭമാക്കി മറ്റൊരു ജീവൻ രക്ഷാ ദൗത്യത്തിന് ചിറകേകി...

മഴയില്‍ ബൈക്ക് തെന്നി കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലാ: കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു....

ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി, ചെലവുകൾ നോർക്ക വഹിക്കും

തിരുവനന്തപുരം: ജര്‍മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന്...

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്‍

തിരുവനന്തപുരം: സ്വത്ത്‌ തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച...

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; അഭിജീത് ദീപ്‌കെ

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...

ജര്‍മ്മനിയില്‍ 3 മലയാളികളുടെ മരണം കൊലപാതകം; തീയിട്ടത് അയല്‍വാസി

ബെർലിൻ: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍...

Related Articles

Popular Categories