ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി, ചെലവുകൾ നോർക്ക വഹിക്കും

തിരുവനന്തപുരം: ജര്‍മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. എല്ലാ ചെലവും നോര്‍ക്ക റൂട്ട്സ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, നോർക്ക റൂട്ട്സിന് നിർദേശം നൽകി.

മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മരണ സര്‍ട്ടിഫിക്കറ്റ്‌, പൊലീസ്‌ ക്ലിയറന്‍സ്‌, എംബാമിങ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമം. ദുരന്തവാര്‍ത്ത അറിഞ്ഞതുമുതല്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബെർലിനിലെ ഇന്ത്യൻ എംബസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറല്‍ ഓഫിസ്, ജര്‍മ്മനിയിലുളള മലയാളി സംഘടാനാ പ്രതിനിധികള്‍ എന്നിവരുമായി നോര്‍ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. മലയാളി സംഘടനാ പ്രതിനിധികള്‍ അപകടസ്ഥലവും ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി, കട്ടപ്പന സ്വദേശി നോവ സാബു, എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് പേരും ജോലിക്കും പഠനത്തിനുമായി മാസങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മനിയില്‍ എത്തിയവരാണ്. അതേസമയം കെട്ടിടത്തിന് തീയിട്ടതാണെന്ന സംശയത്തില്‍ ജര്‍മന്‍ പോലീസ് പിടികൂടിയ റുമേനിയന്‍ പൗരന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്.
SUMMARY: Steps initiated to repatriate the bodies of Malayalis who died in a fire in Germany; NORKA will cover the expenses.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും നാളെയും മറ്റന്നാളും ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

യശ്വന്ത്പൂർ – തിരുവനന്തപുരം ഗരീബ് രഥ് എക്സ്പ്രസിൽ കൂടുതൽ എസി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യശ്വന്ത്‌പൂർ - തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ്...

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മെട്രോയുടെ വേഗത്തണൽ; മാറ്റിവയ്ക്കാനുള്ള ഹൃദയം 18 മിനിറ്റിൽ എത്തിച്ചു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ നിഷ്പ്രഭമാക്കി മറ്റൊരു ജീവൻ രക്ഷാ ദൗത്യത്തിന് ചിറകേകി...

മഴയില്‍ ബൈക്ക് തെന്നി കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലാ: കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു....

കിഫ്ബിയില്‍ വൻ ക്രമക്കേട്; ധനവകുപ്പിനെ നോക്കുകുത്തിയാക്കി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി...

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്‍

തിരുവനന്തപുരം: സ്വത്ത്‌ തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച...

Related Articles

Popular Categories